വിപണിയില്‍ അനിശ്ചിതത്വം, ചാഞ്ചാട്ടം; അദാനി ഗ്രൂപ്പ് ഓഹരികള്‍ നേട്ടത്തില്‍
ഇന്റലിനെ ആശ്രയിക്കാതെ പുതിയ ചിപ്പുമായി ആപ്പിള്‍. ഇന്റലിന്റെ ഓഹരിവില നാലു ശതമാനം ഇടിഞ്ഞു
വിപണി അനിശ്ചിതത്വത്തിലാണ്. വ്യാപരത്തിന്റെ തുടക്കം തന്നെ ചാഞ്ചാട്ടത്തിലായിരുന്നു. പ്രധാന സൂചികകള്‍ മാറിമാറി നഷ്ടവും നേട്ടവും കാണിച്ചു. ആഗാേള പ്രവണതയുടെ ചുവടു പിടിച്ച് ഇന്ത്യയിലും ഐ.ടി കമ്പനി ഓഹരികള്‍ ഇന്ന് ഇടിഞ്ഞു.
ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ, പെര്‍സിസ്റ്റന്റ്, എംഫസിസ്, കോഫോര്‍ജ്, ബിര്‍ലാ സോഫ്റ്റ്, ടെക് മഹീന്ദ്ര, എല്‍.ആന്‍ഡ്.ടി മൈന്‍ഡ് ട്രീ, സിയന്റ് തുടങ്ങിയവ ഒന്നു മുതല്‍ മൂന്നു വരെ ശതമാനം താഴ്ചയിലായി.
അമേരിക്കയില്‍ ആപ്പിള്‍ കമ്പനി വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിത ഇയര്‍ ഫോണ്‍ അടക്കം പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചു. ഇന്റലിനെ ആശ്രയിക്കാതെ ആപ്പിള്‍ പുതിയ ചിപ് അവതരിപ്പിച്ചത് ഇന്റലിന്റെ ഓഹരിവില നാലു ശതമാനം ഇടിയാന്‍ കാരണമായി.
അദാനി എന്റര്‍പ്രൈസസ് അടക്കം ഗ്രൂപ്പിലെ മിക്ക കമ്പനികളും ഇന്നു നേട്ടത്തിലാണ്. വരാന്‍ഡ ലേണിംഗ് സൊലൂഷന്‍സ് കേരളത്തില്‍ ടാലന്റ് അക്കാഡമിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ഓഹരി വില രണ്ടു ശതമാനം ഉയരാന്‍ സഹായിച്ചു.
ബി.എൽ. കശ്യപ് ആൻഡ് സൺസ് ഓഹരിവില കൂടി
147 കോടി രൂപയുടെ പുതിയ റോഡ് നിര്‍മാണ കരാര്‍ ലഭിച്ചത് ബി.എല്‍. കശ്യപ് ആന്‍ഡ് സണ്‍സ് ലിമിറ്റഡിന്റെ ഓഹരി വില ഏഴു ശതമാനം ഉയര്‍ത്തി.
157 കോടി രൂപയ്ക്ക് തോഷാലി സിമന്റ്‌സ് എന്ന കമ്പനിയെ ഏറ്റെടുക്കാന്‍ ജെകെ സിമന്റ്‌സ് തീരുമാനിച്ചു. ജെകെ ഓഹരി മൂന്നു ശതമാനത്താേളം ഉയര്‍ന്നു.
മസഗാേണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരി ഇന്ന് ആറു ശതമാനം ഉയര്‍ന്നു. കാെച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവ രണ്ടു ശതമാനം കയറി. രൂപ ഇന്ന് അല്‍പം നേട്ടം ഉണ്ടാക്കി. ഡോളര്‍ 12 പൈസ താണ് 82.56 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ 1959 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 44,480 രൂപയായി.