ഓഹരി വിപണിയില്‍ ഉണര്‍വ്, വില്‍പന സമ്മര്‍ദ്ദവും; ഐ.പി.ഒയ്ക്ക് ശേഷം ശക്തമായ ലിസ്റ്റിംഗ് നടത്തി സെല്ലോ വേൾഡ്
എസ്.ബി.ഐ അടക്കമുള്ള ബാങ്ക് ഓഹരികള്‍ താഴ്ചയില്‍
ഏഷ്യന്‍ വിപണികളുടെ ആവേശം അപ്പടി ഏറ്റു വാങ്ങാതെയാണ് ഇന്ന് ഇന്ത്യന്‍ വിപണി വ്യാപാരം നടത്തുന്നത്. ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ടു വീണ്ടും കയറി. പിന്നീടു ചാഞ്ചാട്ടമായി. ലാഭത്തില്‍ വിറ്റു ലാഭം എടുക്കാന്‍ വലിയ തിരക്കു കാണാം.
സെന്‍സെക്‌സ് 64,835 ല്‍ ഓപ്പണ്‍ ചെയ്ത ശേഷം താഴ്ന്ന നിലയില്‍ വ്യാപാരം തുടര്‍ന്നു. നിഫ്റ്റി 19,357 വരെ ഉയര്‍ന്നിട്ടു ചാഞ്ചാടി.ജെ.കെ പേപ്പറിന്റെ ലാഭമാര്‍ജിനില്‍ ഗണ്യമായ കുറവു വന്നതിനെ തുടര്‍ന്ന് ഓഹരിവില മൂന്നര ശതമാനം കുറഞ്ഞു.
സൊമാറ്റോ നിരക്ക് ഉയര്‍ത്തിയെങ്കിലും വില്‍പനയും ലാഭവും വര്‍ധിച്ചു. ഓഹരി ആദ്യം അഞ്ചു ശതമാനം കയറി. പിന്നീട് അല്‍പം താണു.
ബാങ്ക് ഓഹരികള്‍
എസ്.ബി.ഐ അടക്കം പല പൊതുമേഖലാ ബാങ്കുകളും നല്ല റിസല്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും ഓഹരികള്‍ താഴ്ചയിലായി. അറ്റ പലിശ മാര്‍ജിന്‍ അഞ്ച് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായത് എസ്.ബി.ഐ ഓഹരിയെ താഴ്ത്തി.
ബാങ്ക് ഓഫ് ബറോഡ ലാഭം 28 ശതമാനം കൂടിയെങ്കിലും ഓഹരി വില മൂന്നര ശതമാനം താണു. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കും മൂന്നു ശതമാനം താഴ്ചയിലായി.
ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി നിലവാരം മെച്ചപ്പെട്ടത് ഓഹരിയെ രണ്ടു ശതമാനം ഉയര്‍ത്തി.
ലാഭ മാര്‍ജിന്‍ കൂടിയതിനെ തുടര്‍ന്നു ജെ.കെ സിമന്റ് ഓഹരി ഏഴു ശതമാനം ഉയര്‍ന്നു. വരുമാനം 23 ശതമാനം വര്‍ധിച്ചപ്പാേള്‍ അറ്റാദായം 62 ശതമാനം കൂടി.
വരുമാനം 42 ശതമാനം കൂടിയപ്പാേള്‍ നഷ്ടം 89 ശതമാനം കുറച്ച പിബി ഫിന്‍ടെക് ഓഹരി നാലര ശതമാനം ഉയര്‍ന്നു.
648 രൂപയില്‍ ഐ.പി.ഒ നടത്തിയ സെല്ലോവേൾഡ് 29 ശതമാനം നേട്ടത്തില്‍ 828 രൂപയില്‍ ലിസ്റ്റ് ചെയ്തു.
രൂപ, സ്വര്‍ണം, ക്രൂഡ് ഓയില്‍
രൂപ ഇന്നു തുടക്കത്തില്‍ നല്ല നേട്ടം ഉണ്ടാക്കി. ഡോളര്‍ 15 പൈസ കുറഞ്ഞ് 83.13 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 83.18 രൂപയായി. ഡോളര്‍ സൂചിക ഇടിഞ്ഞതാണു രൂപയ്ക്കു സഹായകമായത്.
സ്വര്‍ണം ലോക വിപണിയില്‍ 1985 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 45,080 രൂപയായി.
ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം 85.29 രൂപയിലാണ്.
Read Morning Business News & Stock Market News Below :
ജി.ഡി.പിയും പലിശയും ആവേശം പകരുന്നു; ദീപാവലിക്ക് മുന്‍പേ വെടിക്കെട്ടാഗ്രഹിച്ച് ബുള്ളുകള്‍; ഏഷ്യന്‍ വിപണി വലിയ കുതിപ്പില്‍; ക്രൂഡ് ഓയില്‍ താഴ്ന്നു