വിപണി ഉണര്‍വില്‍: സിമന്റ് ഓഹരികള്‍ക്ക് നേട്ടം, നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് മാറി സ്‌പൈസ് ജെറ്റ്

രാവിലെ നേട്ടം ഉണ്ടാക്കിയ ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടത്തിലായി

Update:2024-07-16 11:30 IST

image credit : canva

വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി സാവധാനം മുന്നേറി. ഇടയ്ക്കു വില്‍പന സമ്മര്‍ദത്തില്‍ സൂചികകള്‍ താഴ്ന്നിട്ടു വീണ്ടും കയറി.
രാവിലെ നേട്ടം ഉണ്ടാക്കിയ ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടത്തിലായി.
സ്‌പൈസ് ജെറ്റിന്റെ മികച്ച റിസല്‍ട്ട് ഓഹരിയെ എട്ടു ശതമാനത്തോളം ഉയര്‍ത്തി. നാലാം പാദത്തില്‍ കമ്പനി നഷ്ടത്തില്‍ നിന്നു ലാഭത്തിലേക്കു മാറി.
ഗുരുഗ്രാമില്‍ 70 ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിനായി സ്വന്തമാക്കിയതിനെ തുടര്‍ന്ന് സെഞ്ചുറി ടെക്‌സ്‌റ്റൈല്‍സ് ഏഴു ശതമാനം കയറി.
വെള്ളം ശുദ്ധീകരിക്കുന്ന ബിസിനസ് വില്‍ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യൂണി ലീവര്‍ ഓഹരി ഒരു ശതമാനം ഉയര്‍ന്നു.
റെയില്‍വേ, റോഡ് പദ്ധതികള്‍ക്ക് ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കും എന്ന പ്രതീക്ഷയില്‍ സിമന്റ് ഓഹരികള്‍ ഇന്നു കയറ്റത്തിലായി. അടിസ്ഥാന സൗകര്യ മേഖലയിലെ മൂലധന നിക്ഷേപം കൂട്ടുമെന്ന കണക്കുകൂട്ടലില്‍ ഐആര്‍ബി ഇന്‍ഫ്രാ ഓഹരി അഞ്ചു ശതമാനത്തോളം കയറി.
വാഹന വ്യവസായത്തിന്റെ വളര്‍ച്ച തടസത്തിലാണെന്ന് ബ്രോക്കറേജ് നൊമുറ വിലയിരുത്തിയതിനെ തുടര്‍ന്ന് മാരുതിയും ടാറ്റാ മോട്ടോഴ്‌സും അടക്കം വാഹന ഓഹരികളെ ബാധിച്ചു
മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഹാട്‌സണ്‍ അഗ്രോ എട്ടു ശതമാനം വരെ കയറി.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ചു. ഡോളര്‍ 83.59 രൂപയില്‍ ഓപ്പണ്‍ ചെയ്തിട്ട് 83.57 ലേക്കു താണു.
സ്വര്‍ണം ലോക വിപണിയില്‍ 2426 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 280 രൂപ കൂടി 54,280 രൂപയായി.
ക്രൂഡ് ഓയില്‍ സവധാനം താഴുന്നു. ബ്രെന്റ് ഇനം 84.62 ഡോളറിലേക്കു താണു.
Tags:    

Similar News