വിപണി കയറ്റത്തില്‍

ബാങ്ക്, ധനകാര്യ കമ്പനികള്‍ നല്ല നേട്ടത്തിലായി

Update:2023-05-18 11:31 IST

അമേരിക്കന്‍ വിപണിയിലെ ഉണര്‍വിന്റെ ചുവടു പിടിച്ച് ഇന്ന് ഇന്ത്യന്‍ വിപണി നേട്ടത്തിലായി. മുഖ്യ സൂചികകള്‍ അര ശതമാനത്തിലധികം ഉയര്‍ന്നു. ഫാര്‍മ, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ ഒഴികെ എല്ലാ മേഖലകളും നേട്ടം കുറിച്ചു.

ഇന്നലെ താഴ്ചയിലായിരുന്ന മെറ്റല്‍ കമ്പനികള്‍ ഇന്ന് ഉയര്‍ന്നു. മെറ്റല്‍ സൂചിക ഒന്നര ശതമാനം കയറി. ബാങ്ക്, ധനകാര്യ കമ്പനികള്‍ നല്ല നേട്ടത്തിലായി.

നാലാം പാദ പ്രവര്‍ത്തന ലാഭം 59 ശതമാനം കൂടുകയും ലാഭമാര്‍ജിന്‍ മൂന്നു ശതമാനം ഉയരുകയും ചെയ്തതിനെ തുടര്‍ന്നു ഹണിവെല്‍ ഓട്ടാേ ഓഹരി എട്ടു ശതമാനം കുതിച്ചു. ഓഹരിവില 3000 ലധികം രൂപ കൂടി 40,000 രൂപ കടന്നു.

ബി.എല്‍.എസ് ഇന്റര്‍നാഷണലിന്റെ 3.4 ശതമാനം ഓഹരി ഫണ്ടുകള്‍ കൈമാറിയതിനെ തുടര്‍ന്ന് ഓഹരി വില ഏഴു ശതമാനം ഇടിഞ്ഞു. ലാഭം ഗണ്യമായി വര്‍ധിച്ചെങ്കിലും നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ജെ. കെ ടയേഴ്‌സ് ഓഹരി അഞ്ചു ശതമാനത്താേളം ഇടിഞ്ഞു.

രൂപ നേരിയ നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ മൂന്നു പൈസ താണ് 82.35 രൂപയിലാണു വ്യാപാരമാരംഭിച്ചത്. പിന്നീടു ഡോളര്‍ കയറ്റത്തിലായി 82.41 രൂപ കടന്നു. സ്വര്‍ണം ലോകവിപണിയില്‍ 1982 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 44,880 രൂപയായി.

Tags:    

Similar News