നേട്ടത്തിലേക്ക് വിപണി; മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഏഴര ശതമാനം കയറി
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി 10 ശതമാനം ഇടിഞ്ഞു
തുടക്കത്തില്‍ നഷ്ടത്തിലേക്കു ചാഞ്ഞു ചാഞ്ചാടിയെങ്കിലും മിനിറ്റുകള്‍ക്കകം സൂചികകള്‍ നേട്ടത്തിലായി. ക്രമേണ ഉയര്‍ന്ന് സെന്‍സെക്‌സ് 61,900 നു മുകളിലായി. ഐടി, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ മികച്ച നേട്ടം ഉണ്ടാക്കി. ബാങ്ക്, ധനകാര്യ സേവന മേഖലകള്‍ തുടക്കം മുതല്‍ ചാഞ്ചാടി.
നാലാം പാദ അറ്റാദായം 86 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി 10 ശതമാനം ഇടിഞ്ഞു. നാലാം പാദത്തില്‍ വിറ്റുവരവും ലാഭവും ഗണ്യമായി വര്‍ധിപ്പിച്ച നീല്‍ കമല്‍ ലിമിറ്റഡ് ഓഹരി 12 ശതമാനത്തിലധികം ഉയര്‍ന്നു.
റിസല്‍ട്ടുകള്‍ ബാധിച്ചു
പ്രതീക്ഷയിലും മോശമായ റിസല്‍ട്ടിനെ തുടര്‍ന്ന് ബാലാജി അമീന്‍സ് ഓഹരി 15 ശതമാനം ഇടിഞ്ഞു. നാലാം പാദത്തില്‍ 403 കോടി രൂപയുടെ നഷ്ടം വരുത്തിയ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കന്‍സ് ഓഹരി ഏഴു ശതമാനം താണു. അമേരിക്കന്‍ മരുന്നു കമ്പനി സെറ്റിയയുമായുള്ള കേസ് തീര്‍ക്കാന്‍ 800 കാേടി രൂപയുടെ ചെലവ് വന്നതാണു നഷ്ടത്തിനു കാരണം.
അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നു നല്ല നേട്ടത്തിലാണ്. പല കമ്പനികളും അഞ്ചു ശതമാനം വരെ ഉയര്‍ന്നു.
മുത്തൂറ്റ് ഫിനാന്‍സ് നാലാം പാദ വരുമാനം 8.4 ശതമാനം ഉയര്‍ന്നപ്പോള്‍ അറ്റാദായ വളര്‍ച്ച 0.3 ശതമാനം മാത്രം. സ്വര്‍ണപ്പണയ വായ്പ സര്‍വകാല റെക്കോര്‍ഡ് ആയി. ഓഹരി വില ഏഴര ശതമാനം കയറി.
രൂപ ഇന്ന് അല്‍പം താഴ്ന്നു. ഡോളര്‍ 12 പൈസ നേട്ടത്തോടെ 82.79 രൂപയില്‍ വ്യാപാരം തുടങ്ങി. സ്വര്‍ണം ലോക വിപണിയില്‍ 1977 ഡോളറിലാണ്. കേരളത്തില്‍ പവന്‍ വില മാറ്റമില്ലാതെ 45,040 രൂപയില്‍ തുടര്‍ന്നു.