ആവേശക്കുതിപ്പിൽ ഓഹരി വിപണി; 20,000 കടന്ന് നിഫ്റ്റി

വളർച്ച സംബന്ധിച്ച മുൻ പ്രതീക്ഷ നിലനിർത്തിയ മണപ്പുറം ഫിനാൻസ് ഓഹരി നാലര ശതമാനം ഉയർന്നു

Update:2023-11-29 11:51 IST

ഓഹരി വിപണി ആവേശ ലഹരിയിൽ. നിഫ്റ്റി 70 ദിവസത്തിനു ശേഷം 20,000 നു മുകളിലായി. സെൻസെക്സ് 66,500 നു മുകളിൽ കടന്നു.

സ്വർണം പവന് ആദ്യമായി വില 46,000 രൂപ കടന്നു. മീഡിയ ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നു നേട്ടത്തിലാണ്. നിഫ്റ്റി ഐ.ടി 1.27 ഉം നിഫ്റ്റി ഓട്ടോ 0.81 ശതമാനവും കുതിച്ചു.

അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നും ഉയർന്നു. ചില കമ്പനികൾ 15 ശതമാനം വരെ നേട്ടം ഉണ്ടാക്കി. ഹിൻഡൻബർഗ് റിപ്പോർട്ടിനെ സുപ്രീം കോടതി നിരാകരിച്ചതാണു കാരണം.

വളർച്ച സംബന്ധിച്ച മുൻ പ്രതീക്ഷ നിലനിർത്തിയ മണപ്പുറം ഫിനാൻസ് ഓഹരി നാലര ശതമാനം ഉയർന്നു. മുത്തൂറ്റ് ഫിനാൻസ് ഓഹരി നാലു ശതമാനം നേട്ടത്തിലാണ്.

ഗൾഫിലെ ബിസിനസ് വിറ്റതിനെ തുടർന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഓഹരി പത്തു ശതമാനം കയറി. വിറ്റു കിട്ടിയ തുകയിൽ നല്ലൊരു ഭാഗം ലാഭവീതമായി ഹരി ഉടമകൾക്കു നൽകാൻ സാധ്യതയുണ്ട്.

അക്വാഫാം കെമിക്കൽസ് എന്ന കമ്പനിയെ 3800 കോടി രൂപയ്ക്ക് ഏറ്റെടുത്ത ഫിലിപ്സ് കാർബൺ ബ്ലായ്ക്ക് ലിമിറ്റഡിന്റെ വില നാലു ശതമാനം ഉയർന്നു.

സൊമാറ്റോയുടെ 29 കോടി ഓഹരികൾ ചൈനീസ് കമ്പനി അലിപേ വിറ്റു. ഓഹരി ഒന്നിനു 112 രൂപ വച്ചാണു വിൽപന. സൊമാറ്റോ ഓഹരി ഒരു ശതമാനം കയറി.

രൂപ ഇന്നു ചെറിയ നേട്ടം കാണിച്ചു. ഡോളർ രണ്ടു പൈസ കുറഞ്ഞ് 83.31 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.28 രൂപയിലേക്കു താണു.

സ്വർണം ലോകവിപണിയിൽ 2,044 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 600 രൂപ വർധിച്ച് 46,480 രൂപ എന്ന റെക്കോഡ് വിലയിൽ എത്തി. പഴയ റെക്കോഡ് 45,920 രൂപ ആയിരുന്നു. മാത്രമല്ല തങ്കം (24 carat) വില 10 ഗ്രാമിന് 62,600 രൂപ എന്ന റെക്കോഡിൽ ആയി.

ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെന്റ് ഇനം 81.65 ഡോളറിലായി.

32 രൂപയ്ക്ക് ഇഷ്യു നടത്തിയ ഐ.ആർ.ഇ.ഡി.എ ഓഹരി ഇന്ന് 50 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീട് 54 രൂപയായി.

Tags:    

Similar News