വിപണി വീണ്ടും ചാഞ്ചാടുന്നു! സിമന്റ് കമ്പനികള്‍ക്ക് നേട്ടം, സ്വിഗ്ഗിക്കും സൊമാറ്റോക്കും നഷ്ടക്കച്ചവടം
രാവിലെ ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകള്‍ പിന്നീട് മാറി മാറി നേട്ടവും നഷ്ടവും കാണിച്ചു
വിപണി ഇന്നു രാവിലെ ചാഞ്ചാട്ടത്തിലാണ്. രാവിലെ ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകള്‍ പിന്നീട് മാറി മാറി നേട്ടവും നഷ്ടവും കാണിച്ചു. ബാങ്ക് നിഫ്റ്റിയും ധനകാര്യ ഓഹരികളും തുടക്കം മുതല്‍ നഷ്ടത്തിലാണ്.
മെറ്റല്‍, എഫ്.എം.സി.ജി, ഐ.ടി, ഓട്ടോ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ ഇന്നു കയറ്റത്തിലായി.
ഗോള്‍ഡ്മാന്‍ സാക്‌സ് വില്‍പന ശിപാര്‍ശ നല്‍കിയതോടെ അവന്യു സൂപ്പര്‍ മാര്‍ട് മൂന്നര ശതമാനം ഇടിഞ്ഞു.
യുപിയില്‍ 763 കോടിയുടെ ഹൈവേ കരാര്‍ ലഭിച്ച എച്ച്.ജി ഇന്‍ഫ്രാ ഓഹരി ആറു ശതമാനം കുതിച്ചു.
ആദായനികുതി വകുപ്പില്‍ നിന്നു 1,359 കോടി രൂപ കിട്ടിയ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു.
സിമന്റ് വില കൂട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ സിമന്റ് കമ്പനി ഓഹരികള്‍ രണ്ടു മുതല്‍ നാലുവരെ ശതമാനം കയറ്റത്തിലായി.
സ്വിഗ്ഗി ഓഹരി രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞപ്പോള്‍ സൊമാറ്റോ രണ്ടു ശതമാനം താഴ്ന്നു.
രൂപ ഇന്ന് നേരിയ നേട്ടത്തോടെ തുടങ്ങി. ഡോളര്‍ ഒരു പൈസ താഴ്ന്ന് 84.84 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 84.87 രൂപയിലേക്കു കയറി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,700 ഡോളറിലാണ്. കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 640 രൂപ കയറി 58,280 രൂപയായി.
ക്രൂഡ് ഓയില്‍ വില കയറുകയാണ്. ബ്രെന്റ് ഇനം 72.65 ഡോളറില്‍ എത്തി.