പ്രതിരോധ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഈ പൊതുമേഖല ഓഹരി വാങ്ങാം

മാര്‍ച്ച് അവസാന വാരം ഓഹരി മുന്നേറ്റത്തിലായി.

Update:2023-04-05 17:03 IST

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് വിവിധ ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന പ്രമുഖ പൊതുമേഖല നവരത്‌ന കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്‌സ് (Bharat Electronics Ltd).

പ്രതിരോധ വിപണിയുടെ 37% വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. വമ്പന്‍ ഓര്‍ഡറുകള്‍ ലഭിച്ച സാഹചര്യത്തില്‍, മാര്‍ച്ച് അവസാന വാരം ഓഹരി മുന്നേറ്റത്തിലായി. തുടര്‍ന്നും ഉയരാന്‍ സാധ്യത ഉണ്ട്, വിശദാംശങ്ങള്‍ അറിയാം:

1. 2022-23 ല്‍ മൂന്ന് പാദങ്ങളില്‍ മൊത്തം വരുമാനം 25% വര്‍ധിച്ച് 11,190 കോടി രൂപയായി, അറ്റാദായം 36% വര്‍ധിച്ച് 1,641 കോടി രൂപയായി. 3,551 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു. എന്നാല്‍ ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 70% കുറവായിരുന്നു. എങ്കിലും മാര്‍ച്ച് അവസാന വാരം 1294 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതോടെ മൊത്തം കൈവശമുള്ളത് 66,410 കോടി രൂപയുടെ ഓര്‍ഡറുകള്‍. അതായത് 2021-22 ലെ വിറ്റുവരവിനെക്കാള്‍ 4.4 ഇരട്ടി, അടുത്ത മൂന്ന് വര്‍ഷത്തേക്ക് മികച്ച വരുമാനം നേടാന്‍ ഈ ഓഡറുകള്‍ സഹായിക്കും.

2. കരസേന, നാവികസേന എന്നിവയില്‍ നിന്ന് വലിയ ഓഡറുകള്‍ ലഭിച്ചിട്ടുണ്ട്. അഗ്നിയുടെ സാന്നിധ്യം കണ്ടെത്താന്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഡിജിറ്റല്‍ റഡാര്‍ മുന്നറിയിപ്പ് റിസീവര്‍ തുടങ്ങി നൂതന ഉപകരണങ്ങളും, സാങ്കേതികതകളും വികസിപ്പിച്ചു നല്‍കണം.

3.പ്രതിരോധം അല്ലാത്ത മേഖലകളിലേക്ക് കമ്പനി ബിസിനസ് വിപുലീകരിക്കുകയാണ്-ആരോഗ്യ പരിപാലനം, സ്മാര്‍ട്ട് സിറ്റി, വിമാനത്താവളങ്ങള്‍, വാഹന ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അതില്‍പ്പെടും. പ്രതിരോധ ഇതര ബിസിനസില്‍ നിന്ന് ക്രമേണ 10 മുതല്‍ 25% വരെ വരുമാനം നേടാന്‍ ലക്ഷ്യമിടുന്നു.

4. 2022-23 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 16% സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കരുതുന്നു.

5. കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഇറക്കുമതി കുറക്കുന്നത്, പ്രതിരോധ രംഗത്ത് ഇലക്ട്രോണിക്‌സ് ഉപയോഗം വര്‍ധിക്കുന്നത്, പദ്ധതി നടപ്പാക്കുന്നതില്‍ കമ്പനിയുടെ മികവ് എന്നി കാരണങ്ങള്‍ കൊണ്ട് ഭാരത് ഇലക്ട്രോണിക്സിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് അനുകൂലമാണ്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)

ലക്ഷ്യ വില -112 രൂപ

നിലവില്‍ - 97.55 രൂപ

Stock Recommendation by Geojit Financial Services.

Equity investing is subject to market risk. Always do your own research before investing.

Tags:    

Similar News