ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുമോ?

മെയ് 31 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-06-01 09:45 IST

നിഫ്റ്റി 99.45 പോയിന്റ് (0.53 ശതമാനം) ഇടിഞ്ഞ് 18,534.30 ലാണ് ക്ലോസ് ചെയ്തത്. 18,450 നു താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ താഴ്ച തുടരാം.


നിഫ്റ്റി താഴ്ന്ന് 18,534.40 ൽ വ്യാപാരം ആരംഭിച്ചു. ഇടിവ് തുടർന്ന സൂചിക 18,483.80 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. ക്ലോസിംഗ് സെഷനിൽ, സൂചിക താഴ്ന്ന നിലയിൽ നിന്ന് കയറി 18,534.30 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, ഫാർമ, മീഡിയ, എഫ്എംസിജി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ധനകാര്യ സേവനങ്ങൾ, ലോഹം, ബാങ്കുകൾ എന്നിവ നഷ്ടത്തിലായി. 1125 ഓഹരികൾ ഉയർന്നു, 1082 ഓഹരികൾ ഇടിഞ്ഞു, 159 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി യിൽ ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ, സൺഫാർമ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഒഎൻജിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, റിലയൻസ് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പാേസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. പക്ഷേ, സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 18,450 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് ആകാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക 18,450-18,665 മേഖലയിൽ സമാഹരിക്കാം. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക 18,665 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.



പിന്തുണ - പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,485-18,410-18,350

റെസിസ്റ്റൻസ് ലെവലുകൾ

18,565-18,650-18,725

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 308.20 പോയിന്റ് നഷ്ടത്തിൽ 44,128.15 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വ- ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ ഒരു നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 44,150 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് താഴെ ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പിന്തുണ 43,350 ലെവലിൽ തുടരുന്നു.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,000 - 43,800 -43,600

പ്രതിരോധ നിലകൾ

44,265 -44,475 -44,665

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News