വിപണിയിൽ ബെയ്റിഷ് ട്രെൻഡ് തുടർന്നേക്കാം
നിഫ്റ്റിക്ക് 19,565 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്
നിഫ്റ്റി ഇന്നലെ 207 പോയിന്റ് (1.05 ശതമാനം) നഷ്ടത്തോടെ 19,526.55-ൽ ക്ലോസ് ചെയ്തു. സൂചിക 19,600-ന് താഴെ തുടരുകയാണെങ്കിൽ ബെയറിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഇന്നലെ താഴ്ന്ന് 19,655.40 ൽ വ്യാപാരം തുടങ്ങി. ബെയ്റിഷ് ട്രെൻഡ് തുടർന്ന് സൂചിക 19,423.60 ലെ താഴ്ന്ന നിലവാരത്തിലെത്തി. ക്ലോസിംഗ് വേളയിൽ സൂചിക താഴ്ന്ന നിലയിൽ നിന്ന് കയറി. 19,526.55 ൽ ക്ലോസ് ചെയ്തു.
എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, ഓട്ടോ, മീഡിയ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1656 ഓഹരികൾ താഴ്ന്നു, 591 എണ്ണം ഉയർന്നു. 152 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ഡിവിസ് ലാബ്, നെസ്ലെ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഏഷ്യൻ പെയിന്റ്സ് എന്നിവ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഹീറോ മോട്ടോ കോർപ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഫിൻ സെർവ് എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. ഒപ്പം ആക്ക സൂചകങ്ങളും താഴോട്ടുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി 19,600-ന്റെ മുൻ ഹ്രസ്വകാല പിന്തുണയ്ക്ക് താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ മാന്ദ്യത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 19600 ലെവലിന് താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ബെയ്റിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 19,300 ൽ തുടരുന്നു. ഉയർന്ന ഭാഗത്ത്, സൂചികയ്ക്ക് 19,565 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,485-19,420-19,350
റെസിസ്റ്റൻസ് ലെവലുകൾ
19,565-19,620-19,680
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 596.80 പോയിന്റ് നഷ്ടത്തിൽ 44,995.70ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. താഴെ 44,800-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 44,500 ൽ തുടരുന്നു. ഒരു പുൾ ബായ്ക്ക് റാലിക്കു, സൂചിക 45,100 നു മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,800 -44,600 -44,400
പ്രതിരോധ നിലകൾ
45,100 -45,335 -45500
(15 മിനിറ്റ് ചാർട്ടുകൾ)