പോസിറ്റീവ് പ്രവണതയിൽ സൂചികകൾ
മെയ് 04 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
നിഫ്റ്റി 165.95 പോയിന്റ് (0.92 ശതമാനം) ഉയർന്ന് 18,255.80 ലാണ് ക്ലോസ് ചെയ്തത്. 18,265ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ആക്കം തുടരും.
നിഫ്റ്റി അൽപം താഴ്ന്ന് 18,081ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 18,066.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 18,255.80 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 18267.70 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലാണ് ക്ലാേസ് ചെയ്തത്.
ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, ലോഹങ്ങൾ, മാധ്യമങ്ങൾ എന്നിവയാണ് നല്ല നേട്ടമുണ്ടാക്കിയ മേഖലകൾ. 1406 ഓഹരികൾ ഉയർന്നു, 757 ഓഹരികൾ ഇടിഞ്ഞു, 201 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി യിൽ അദാനി എന്റർപ്രൈസസ്, ബജാജ് ഫിനാൻസ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഇൻഡസ് ഇൻഡ് ബാങ്ക്, നെസ്ലെ, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. കൂടാതെ, സൂചിക ലോംഗ് വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി പ്രതിരോധനിലയായ 18,265 ന് സമീപം ക്ലോസ് ചെയ്തു. ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ ഉയരത്തിലേക്കു നീക്കം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 18,450 ലെവലിലാണ്. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 18,100 ലെവലിൽ തുടരുന്നു.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,210-18,165-18,100
റെസിസ്റ്റൻസ് ലെവലുകൾ
18,265-18,325-18,400
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 372.75 പോയിന്റ് നേട്ടത്തിൽ 43,685.45 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 43,500 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 44,125 ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,600 -43,460 -43,350
പ്രതിരോധ നിലകൾ
43,730 -43,860 -44,000
(15 മിനിറ്റ് ചാർട്ടുകൾ)