സൂചികകൾ നേട്ടത്തിൽ തുടരുമോ ?

ജൂൺ 05 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update: 2023-06-06 03:26 GMT

നിഫ്റ്റി 59.75 പോയിന്റ് (0.32 ശതമാനം) ഉയർന്ന് 18,593.85 ലാണ് ക്ലോസ് ചെയ്തത്. 18,665 ലെവലിനു മുകളിൽ ക്ലോസ് ചെയ്താൽ പോസിറ്റീവ് മൊമെന്റം തുടരാം.


നിഫ്റ്റി ഉയർന്ന് 18,612.00 ൽ വ്യാപാരം ആരംഭിച്ചു, രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 18,640.20 പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ ഇടിഞ്ഞ് 18,582.50 എന്ന താഴ്ന്ന നിലയിലെത്തി. 18,593.85 ൽ ക്ലോസ് ചെയ്തു.

ഓട്ടോ, മീഡിയ, പ്രൈവറ്റ് ബാങ്കുകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, എഫ്എംസിജി, പൊതുമേഖലാ ബാങ്കുകൾ, ഐടി എന്നിവ നഷ്ടത്തിലായി. 1294 ഓഹരികൾ ഉയർന്നു, 921 എണ്ണം ഇടിഞ്ഞു, 154 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി യിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, എൽ ആൻഡ് ടി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഡിവിസ് ലാബ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, നെസ്ലെ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

മൊമെന്റം  സൂചകങ്ങളും മൂവിംഗ് ശരാശരികളും പാേസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 18,665 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം. 18,665 ലെവലിന് താഴെ സമീപകാല സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 18,450 ലെവലിൽ തുടരുന്നു.




പിന്തുണ- പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,570-18,480-18,410

റെസിസ്റ്റൻസ് ലെവലുകൾ

18,650-18,725-18,800

(15 മിനിറ്റ് ചാർട്ടുകൾ)



ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 163.80 പോയിന്റ് നേട്ടത്തിൽ 44,101.65 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ കറുത്ത മെഴുകുതിരി (black candle)  രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചിക 44,150 നു മുകളിൽ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സമീപകാല സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,050 -43,850 -43,650

പ്രതിരോധ നിലകൾ

44,265 -44,470 -44,650

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News