ബുള്ളിഷ് പ്രവണതയിൽ ഓഹരി വിപണി

നിഫ്റ്റിക്ക് 19,630 ലെവലിൽ ഹ്രസ്വകാല പ്രതിരോധം

Update:2023-09-07 09:17 IST

നിഫ്റ്റി ഇന്നലെ 36.15 പോയിന്റ് (0.18 ശതമാനം) നേട്ടത്തോടെ 19,611.05 ലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി 19,630 ലെ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, പോസിറ്റീവ് മൊമെന്റം വരും ദിവസങ്ങളിലും തുടരാം.

നിഫ്റ്റി 19,581.20 ൽ പോസിറ്റീവ് ചായ്‌വിൽ തുറന്നു, പക്ഷേ ആ ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു. ക്രമേണ ഇടിഞ്ഞ് 19,491.50 എന്ന താഴ്ന്ന നിലയിലെത്തി. ക്ലോസിംഗ് സെഷനിൽ, നിഫ്റ്റി വീണ്ടും കുതിച്ചുകയറി ഉയർന്ന നില 19,636.40 ൽ പരീക്ഷിച്ചു. 19,611.05 ൽ ക്ലോസ് ചെയ്തു.

എഫ്.എം.സി.ജി, ഫാർമ, മീഡിയ, ഫിനാൻഷ്യൽ മേഖലകൾ നല്ല നേട്ടത്തിൽ അവസാനിച്ചു. മറ്റെല്ലാ മേഖലകളും ഇടിഞ്ഞു. പൊതുമേഖലാ ബാങ്ക്, റിയൽറ്റി, മെറ്റൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 1,208 ഓഹരികൾ ഉയർന്നു, 1110 ഓഹരികൾ ഇടിഞ്ഞു, 104 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, ഡിവിസ് ലാബ്, ഭാരതി എയർടെൽ, സിപ്ല എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ആക്‌സിസ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, എൻ‌ടി‌പി‌സി എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

മൊമെന്റം സൂചകങ്ങൾ ഉയരാനുള്ള പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക ചെറിയ വെെറ്റ് കാൻഡിൽ (white candle)രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു.

പിന്തുണയും പ്രതിരോധ നിലകളും വിശകലനം ചെയ്യുമ്പോൾ, നിഫ്റ്റിക്ക് 19,630 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 20,000 ലെവലിലാണ്. 19,630 നു മുകളിൽ ക്ലോസ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ ലെവലിന് താഴെ സമാഹരണം നടത്താം.

പിന്തുണ - പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,580-19,500-19,435

റെസിസ്റ്റൻസ് ലെവലുകൾ

19,650-19,700-19,750

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 123.05 പോയിന്റ് നഷ്ടത്തിൽ നെഗറ്റീവ് ചായ്‌വിൽ 44,409.10 ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക്  കാൻഡിൽ (black candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 44,350 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 44,540 ആണ്. സൂചിക 44,350 ന് താഴെയാണെങ്കിൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. പുൾ ബാക്ക് റാലി തുടങ്ങാൻ സൂചിക 44,540 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം. 




 


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,350 -44,200 -44,050

പ്രതിരോധ നിലകൾ

44,540-44,665 -44,800

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News