വിപണിയിൽ ഇന്നും ശുഭപ്രതീക്ഷ

മെയ് 08 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-05-09 08:52 IST

നിഫ്റ്റി 195.40 പോയിന്റ് (1.08 ശതമാനം) ഉയർന്ന് 18,264.40ലാണ് ക്ലോസ് ചെയ്തത്. 18,250-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 18,117.50 ൽ വ്യാപാരം ആരംഭിച്ചു, ഈ ബുള്ളിഷ് ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 18,264.40 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18286.90 ൽ ഇൻട്രാഡേയിലെ ഉയർന്ന നില പരീക്ഷിച്ചു.

മാധ്യമങ്ങളും പൊതുമേഖലാ ബാങ്കുകളും ഒഴികെയുള്ള എല്ലാ മേഖലകളും ഉയർന്നു ക്ലാേസ് ചെയ്തു. ഓട്ടോ, പ്രൈവറ്റ് ബാങ്കുകൾ, റിയൽറ്റി, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നു, 1233 ഓഹരികൾ ഉയർന്നു, 971 എണ്ണം ഇടിഞ്ഞു, 161എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഇൻഡസ് ഇൻഡ് ബാങ്ക് , ടാറ്റാ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻ സെർവ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം കോൾ ഇന്ത്യ, അദാനി എന്റർപ്രൈസസ്, സൺ ഫാർമ, ഡോ. റെഡ്ഡീസ് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ഒരു ലോംഗ് വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ആക്കം നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

സൂചിക 18,250 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ സൂചിക അടുത്ത റെസിസ്റ്റൻസ് ലെവൽ ആയ 18,450 പരീക്ഷിച്ചേക്കാം.


 



പിന്തുണ - പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,250-18,200-18,150

റെസിസ്റ്റൻസ് ലെവലുകൾ

18,300-18,350-18,400

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 622.80 പോയിന്റ് നേട്ടത്തിൽ 43,284.00 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ലോംഗ് വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.

സൂചിക 43,420 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 43,750 ലെവലിൽ തുടരുന്നു.




 


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,200 -43,000 -42,800

പ്രതിരോധ നിലകൾ

43,400, 43,600, 43,750

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News