വിപണിയിൽ പ്രതികൂല നീക്കങ്ങൾക്ക് സാധ്യത
നിഫ്റ്റിക്ക് 19,300 -19,250 വരെ പിന്തുണയുണ്ട്
വെള്ളിയാഴ്ച (ജൂലൈ 7)നിഫ്റ്റി 165.50 പോയിന്റ് (0.85 ശതമാനം) നഷ്ടത്തിൽ 19,331.80 ൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാൻ സൂചിക 19,525.00ന് മുകളിൽ ക്ലോസ് ചെയ്യണം.
നിഫ്റ്റി താഴ്ന്ന് 19,422.80 ൽ വ്യാപാരം തുടങ്ങി. ഇടയ്ക്കു കയറി എക്കാലത്തെയും ഉയർന്ന 19,523.60 പരീക്ഷിക്കുകയും ചെയ്തു. എന്നാൽ പിന്നീടു സൂചിക കുത്തനെ ഇടിഞ്ഞ് 19,303.60 എന്ന താഴ്ന്ന നിലയിലെത്തി. 19,331.80 ൽ ക്ലോസ് ചെയ്തു. മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്ക്, ഓട്ടോ എന്നിവ നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. മറ്റെല്ലാ മേഖലകളും നഷ്ടത്തിലായി. എഫ്എംസിജി, റിയൽറ്റി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിശാല വിപണി നെഗറ്റീവ് ആയിരുന്നു, 879 ഓഹരികൾ ഉയർന്നു, 1376 എണ്ണം ഇടിഞ്ഞു, 133 എണ്ണം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടി.സി.എസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്ട്‌സ്, പവർഗ്രിഡ്, അപ്പോളോ ഹോസ്‌പിറ്റൽസ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് വലിയ നഷ്ടം.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ബെയറിഷ് മെഴുകുതിരി(bearish candle) രൂപപ്പെടുത്തി മൂന്ന് ദിവസം മുമ്പത്തെ ക്ലോസിംഗ് ലെവലിന് താഴെയായി ക്ലോസ് ചെയ്തു.
നിഫ്റ്റിക്ക് 19,300 -19,250 വരെ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൂല നീക്കങ്ങൾ പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 19,525 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,300-19,250-19,200
റെസിസ്റ്റൻസ് ലെവലുകൾ
19,350-19,425-19,525
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 414.90 പോയിന്റ് നഷ്ടത്തിൽ 44,925.00ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി മുൻ ദിവസത്തെ കാൻഡിലിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 44,850 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ഇന്നും താഴ്ച തുടരാം. അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 45,100 ൽ തുടരുന്നു. ഒരു പുൾബാക്ക് റാലി തുടങ്ങാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,850 -44,650 - 44,450
പ്രതിരോധ നിലകൾ
45,100 -45,400 -45,650
(15 മിനിറ്റ് ചാർട്ടുകൾ)