ബെയറിഷ് പ്രവണതയിൽ സൂചികകൾ
ജൂൺ 15 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം
ഇന്നലെ നിഫ്റ്റി 67.8 പോയിന്റ് (0.36 ശതമാനം) താഴ്ന്ന് 18,688.1 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് പ്രവണതയ്‌ക്ക്, സൂചിക 18,780-ന്റെ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
നിഫ്റ്റി ഇന്നലെ രാവിലെ അൽപം ഉയർന്ന് 18,774.40 ൽ രാവിലെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 18,794.10 ൽ ഇൻട്രാഡേ ഹൈ പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന18,669.10ലെത്തി. 18,688.10 ൽ ക്ലോസ് ചെയ്തു.
ഫാർമ, എഫ്എംസിജി, ഓട്ടോ മേഖലകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ബാങ്കുകൾ, മാധ്യമങ്ങൾ, ധനകാര്യ സേവനങ്ങൾ, റിയൽറ്റി എന്നിവയ്ക്കാണ്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 980 ഓഹരികൾ ഉയർന്നു, 1242 ഓഹരികൾ ഇടിഞ്ഞു, 150 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റർസ്, ഡിവിസ് ലാബ്, ഡോ. റെഡ്ഡീസ്, സിപ്ല എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഹീറോ മോട്ടോർ കോർപ്, ഇൻഡസ് ഇൻഡ് ബാങ്ക്, വിപ്രോ, എസ്ബിഐ എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു.
നിഫ്റ്റിക്ക് 18,680ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ തിരിച്ചടികൾ പ്രതീക്ഷിക്കാം. 18,720 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ഒരു പുൾബായ്ക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തേണ്ടതുണ്ട്.
പിന്തുണ - പ്രതിരാേധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,680-18,630-18,580
റെസിസ്റ്റൻസ് ലെവലുകൾ
18,725-18,775-18,820
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 544.40 പോയിന്റ് നഷ്ടത്തിൽ 43,443.60ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിയേക്കാൾ താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്.
സൂചികയ്ക്ക് 43,400ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, വരും ദിവസങ്ങളിലും കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 44,500 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,400 -43,200 -43,000
പ്രതിരോധ നിലകൾ
44,600 -44,750 -44,950
(15 മിനിറ്റ് ചാർട്ടുകൾ).