വിപണിയിൽ ബുള്ളിഷ് ട്രെൻഡ് തുടർന്നേക്കാം
നിഫ്റ്റിക്ക് 19,820 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്
നിഫ്റ്റി ഇന്നലെ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു, ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു. വരും ദിവസങ്ങളിൽ സൂചിക 20,000 എന്ന അടുത്ത പ്രതിരോധത്തിലേക്ക് എത്തിയേക്കാം
നിഫ്റ്റി 37.8 പോയിന്റ് (0.19 ശതമാനം) നേട്ടത്തോടെ 19,749.30 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഉയർന്ന് 19,787.50 ൽ രാവിലെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഉയർന്ന നില 19,819.40 പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 19,690.20 എന്ന ഇൻട്രാഡേ താഴ്ന്ന നിലയിലെത്തി ഒടുവിൽ 19749.30 ൽ ക്ലോസ് ചെയ്തു.
ഐ.ടിയും സ്വകാര്യ ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, മെറ്റൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 852 ഓഹരികൾ ഉയർന്നു, 1408 എണ്ണം ഇടിഞ്ഞു, 138 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്.സി.എൽ ടെക്, റിലയൻസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എൽ.ടി.ഐ മെെൻഡ് ട്രീ, എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, എസ്ബിഐ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങൾ പോസിറ്റീവ് ആണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തിയെങ്കിലും റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 19,820 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നിലനിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 20,000 ലും ഇൻട്രാഡേ പിന്തുണ 19,700 ലും തുടരുന്നു.
പിന്തുണ - പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,700-19,600-19,520
റെസിസ്റ്റൻസ് ലെവലുകൾ
19,820-19,900-19,975
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 38.90 പോയിന്റ് നഷ്ടത്തിൽ 45,410.85 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക റെക്കോർഡ് ഉയരം രേഖപ്പെടുത്തിയെങ്കിലും മുന്നേറ്റം തുടരുന്നതിൽ പരാജയപ്പെട്ട് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. ഹ്രസ്വകാല പ്രതിരോധം 45,500 ൽ തുടരുന്നു. സൂചിക ഈ നിലയ്ക്ക് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം (bullish trend)തുടരാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് പ്രതിരോധ നിലയ്ക്ക് താഴെയായി സമാഹരിക്കപ്പെട്ടേക്കാം. അടുത്തുള്ള ഹ്രസ്വകാല പിന്തുണ 44,500 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,300 -45,100 -44,900
പ്രതിരോധ നിലകൾ
45,600 -45,850 -46,100
(15 മിനിറ്റ് ചാർട്ടുകൾ )