നിഫ്റ്റി ബുള്ളിഷ് പ്രവണതയിലേക്കെത്താൻ 18,887 പോയിന്റ് കടക്കണം
സൂചികയ്ക്ക് 18,730-ൽ ഇൻട്രാഡേ പിന്തുണയുണ്ട്
ജൂൺ 19 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം
ഇന്നലെ നിഫ്റ്റി 70.55 പോയിന്റ് (0.37 ശതമാനം) ഇടിഞ്ഞ് 18,755.45ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് പ്രവണത വരാൻ, സൂചിക 18,887-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
നിഫ്റ്റി ഉയർന്ന് 18,873.30 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 18,881.40 ൽ പരീക്ഷിച്ചു. പിന്നീട് സൂചിക ക്രമേണ ഇടിഞ്ഞ് 18,719.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 18,755.45 ൽ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്കുകൾ, ഐ.ടി, ഫാർമ എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു. മറ്റെല്ലാ മേഖലകളും താഴ്ന്നു. മാധ്യമങ്ങൾ, റിയൽറ്റി, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. വിശാല വിപണി നെഗറ്റീവ് ആയിരുന്നു, 1034 ഓഹരികൾ ഉയർന്നു, 1192 ഓഹരികൾ ഇടിഞ്ഞു, 146 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ എച്ച്.ഡി.എഫ്.സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻ സെർവ്, ടെക് മഹീന്ദ്ര എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, അദാനി എന്റർപ്രൈസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോ കോർപ്, ആക്‌സിസ്‌ബാങ്ക് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലാക് കാൻഡിൽ (Black Candle)രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു.
സൂചികയ്ക്ക് 18,730-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഈ നിലയ്ക്ക് താഴെയാണ് സൂചിക നീങ്ങുന്നതെങ്കിൽ, കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. എക്കാലത്തെയും ഉയർന്ന നിലയായ 18,887 സൂചികയുടെ പ്രതിരോധമായി പ്രവർത്തിക്കുന്നു. ബുള്ളിഷ് പ്രവണത തുടരാൻ, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ-പ്രതിരോധനിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,730-18,675-18,625
റെസിസ്റ്റൻസ് ലെവലുകൾ
18,800-18,850-18,900
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 304.40 പോയിന്റ് നഷ്ടത്തിൽ 43,633.75 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 43,700 എന്ന മുൻ പിന്തുണയ്‌ക്ക് താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 43,500-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയാണ് നീങ്ങുന്നതെങ്കിൽ, കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പിന്തുണ 43,000 ആണ്. പുൾബായ്ക്ക് റാലിക്ക്, 43700 ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,500 -43,300 -43,100
പ്രതിരോധ നിലകൾ
43,700 -44,900 -44,100
(15 മിനിറ്റ് ചാർട്ടുകൾ)