നിഫ്റ്റി പ്രതിരോധം എക്കാലത്തെയും ഉയർന്ന ലെവലായ 18,887ൽ

ജൂൺ 20 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം

Update:2023-06-21 08:54 IST

സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽഇന്നലെ നിഫ്റ്റി 61.25 പോയിന്റ് (0.33 ശതമാനം) ഉയർന്ന് 18,816.70 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചിക 18,887ന് മുകളിൽ ക്ലോസ് ചെയ്താൽ ബുള്ളിഷ് ട്രെൻഡ് തുടരും. 

നിഫ്റ്റി താഴ്ന്ന് 18,752.30 ൽ വ്യാപാരം ആരംഭിച്ചു. ഇടിവ് തുടരുകയും രാവിലെ ഇൻട്രാഡേയിലെ താഴ്ന്ന നില 18,660.70 ൽ പരീക്ഷിക്കുകയും ചെയ്തു. പിന്നീട് സൂചിക ഉയർന്ന് 18,839.70 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരത്തിലെത്തി. 18,816.70 ൽ ക്ലോസ് ചെയ്തു.

ഐടി, ഓട്ടോ, മെറ്റൽ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, മാധ്യമങ്ങളും ഫാർമയും താഴ്ന്നു ക്ലോസ് ചെയ്തു.1090 ഓഹരികൾ ഉയർന്നു, 768 ഓഹരികൾ ഇടിഞ്ഞു, 143 എണ്ണത്തിൽ മാറ്റമില്ല.

നിഫ്റ്റിയിൽ ടാറ്റാ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎൽ ടെക്, പവർഗ്രിഡ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ബജാജ്‌ ഫിനാൻസ്, ബജാജ് ഫിൻ സർവ്, സൺ ഫാർമ, ബിപിസിഎൽ എന്നിവയ്ക്കാണ്.

സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (White Candle)രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഉയർന്ന ഭാഗത്ത് എക്കാലത്തെയും ഉയർന്ന 18,887 പ്രതിരോധമായി പ്രവർത്തിക്കുന്നു.

ബുള്ളിഷ് പ്രവണത തുടരാൻ സൂചിക ഇതിനു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. സൂചികയ്ക്ക് 18,790-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഈ നിലയ്ക്ക് താഴെയാണ് സൂചിക നീങ്ങുന്നതെങ്കിൽ, കൂടുതൽ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 

18,780-18,730-18,670

റെസിസ്റ്റൻസ് ലെവലുകൾ

18,850-18,900-18,950

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 132.75 പോയിന്റ് നേട്ടത്തിൽ 43,766.50 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 43,700 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് ഇൻട്രാഡേ റെസിസ്റ്റൻസ് 43,900 ആണ്. ഈ ലെവലിന് മുകളിൽ സൂചിക നീങ്ങുകയാണെങ്കിൽ, കൂടുതൽ ഉയരത്തിലേക്കു കയറാം. 43,700 എന്ന സപ്പോർട്ട് ലെവലിന് താഴെയായാൽ സമീപകാല ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം.


 



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,700 -43,500 -43,300

പ്രതിരോധ നിലകൾ

43,900 -44,100 -44,300

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News