വിപണി 'ഡൗൺ ട്രെൻഡ്' തുടരുമോ?
നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ
നിഫ്റ്റി വെള്ളിയാഴ്ച 234.15 പോയിന്റ് (-1.17 ശതമാനം) നഷ്ടത്തോടെ 19,745.00-ൽ സെഷൻ അവസാനിപ്പിച്ചു. ബുള്ളിഷ് പ്രവണതയ്‌ക്ക്, നിഫ്റ്റി 19,750.00-ന് മുകളിൽ വ്യാപാരം നടത്തി നിലനിർത്തണം. നിഫ്റ്റി താഴ്ന്ന് 19,800.40 ൽ വ്യാപാരം തുടങ്ങി. 19,745.00 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് സൂചിക 19,700 ൽ ഏറ്റവും താഴ്ന്ന നിലയിലെത്തി.
മാധ്യമങ്ങളും പൊതുമേഖലാ ബാങ്കുകളും വാഹനമേഖലയും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. മറ്റെല്ലാ മേഖലകളും താഴ്ന്നു. ഐടി, എഫ്എംസിജി, ലോഹം, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 991 ഓഹരികൾ ഉയർന്നു, 1242 എണ്ണം ഇടിഞ്ഞു, 167 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ എൽആൻഡ്.ടി, ഒ.എൻ.ജി.സി, എൻ.ടി.പി.സി, എസ്.ബി.ഐ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലീവർ, എച്ച്സിഎൽ ടെക് എന്നിവയ്ക്കാണ്.
സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്ക സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി മുൻ ദിവസത്തെ കാൻഡിലിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക 19,750-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 19,500-ലാണ്. 19,750-ലെ പ്രതിരോധ നിലയ്ക്ക് മുകളിൽ, ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,700-19,650-19,575
റെസിസ്റ്റൻസ് ലെവലുകൾ
19,775-19,825-19,885
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 46,369.50 എന്ന റെക്കോർഡ് നിലവാരം പരീക്ഷിച്ചെങ്കിലും 111.70 പോയിന്റ് നഷ്ടത്തിൽ 46,075.20 ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ (doji candle)രൂപപ്പെടുത്തി മുമ്പത്തെ കാൻഡിലിന് ഉള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണസാധ്യത സൂചിപ്പിക്കുന്നു.
ഹ്രസ്വകാല പ്രതിരോധം 46,350 ലെവലിലാണ്. ഈ നിലയ്ക്ക് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ബുള്ളിഷ് ആക്കം പുനരാരംഭിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 45,500 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
46,000 -45,800 -45,600
പ്രതിരോധ നിലകൾ
46,250 -46,400 -46,600
(15 മിനിറ്റ് ചാർട്ടുകൾ)