'കാള' കൾ ശക്തി നേടുന്നു എന്ന് സൂചികകൾ

ഏപ്രിൽ 24 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-04-25 08:42 IST

നിഫ്റ്റി 119.35 പോയിന്റ് (0.68 ശതമാനം) ഉയർന്ന് 17,743.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,775 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം ഇന്നും തുടരും. 

നിഫ്റ്റി ഉയർന്ന് 17,707.60 ലാണ് വ്യാപാരം തുടങ്ങിയത്. രാവിലെ ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു, സൂചിക ഇടിഞ്ഞ് 17,612.50 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. എന്നാൽ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി ഇൻട്രാഡേയിലെ ഉയർന്ന നില 17,775.40 പരീക്ഷിച്ചു.

17,743.40 ൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, റിയൽറ്റി, ഐടി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ മീഡിയ, ഫാർമ, ഓട്ടോ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 1147 ഓഹരികൾ ഉയർന്നു, 1013 ഓഹരികൾ ഇടിഞ്ഞു, 204 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റാ കൺസ്യൂമർ, വിപ്രോ, ടൈറ്റൻ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല, ഡോ. റെഡ്ഡീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഡിവിസ് ലാബ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.




മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഹാമർ - കാൻഡിൽ പാറ്റേൺ രൂപപ്പെടുത്തി കഴിഞ്ഞ മൂന്ന് ദിവസത്തെ ക്ലോസിംഗ് ലെവലുകൾക്ക് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ആയി കണക്കാക്കപ്പെടുന്നു. എന്നാൽ കാളകൾ വിപണിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ഇത് സൂചിപ്പിക്കുന്നില്ല. മറിച്ച്, കാളകൾ അവരുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണെന്ന് സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 17,775 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഹ്രസ്വകാല പ്രതിരോധം 17,865 ലെവലിൽ തുടരുന്നു. 17,535 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.

പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,710-17,670-17,630

റെസിസ്റ്റൻസ് ലെവലുകൾ

17,750-17,800-17,850

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 517.75 പോയിന്റ് നേട്ടത്തിൽ 42,635.75 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ അഞ്ച് ദിവസത്തെ ക്ലോസിംഗ് ലെവലിന് മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 42,714 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ

വരും ദിവസങ്ങളിൽ സൂചിക 43,000 എന്ന ഹ്രസ്വകാല പ്രതിരോധ നില പരീക്ഷിച്ചേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 42,000 ലെവലിലാണ്. 




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,560 -42,400 -41,300

പ്രതിരോധ നിലകൾ

42,700 -42,850 -43,000

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News