വിപണിക്ക് നേരിയ കിതപ്പ്
നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലും അഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയുമാണ്.
നിഫ്റ്റി ഇന്നലെ സെഷൻ അവസാനിപ്പിച്ചത് 72.65 പോയിന്റ് (0.37 ശതമാനം) നഷ്ടത്തോടെ 19,672.35 ലാണ്. ഇൻട്രാഡേ സപ്പോർട്ട് ലെവലായ 19,650 നു താഴെ സൂചിക നീങ്ങുകയാണെങ്കിൽ ഇടിവു തുടരാം.
നിഫ്റ്റി താഴ്ന്ന് 19,748.40ൽ വ്യാപാരം ആരംഭിച്ചു. കൂടുതൽ താഴും മുമ്പ് ഇൻട്രാഡേയിലെ ഉയർന്ന 19,782.80 പരീക്ഷിച്ചു. ഉച്ചകഴിഞ്ഞു സൂചിക ഇടിഞ്ഞ് 19,658.30 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി, ഒടുവിൽ 19,672.35 ൽ ക്ലോസ് ചെയ്തു.
ഫാർമ, റിയൽറ്റി, ഓട്ടോ, പിഎസ്‌യു ബാങ്ക് എന്നീ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, മെറ്റൽ, മീഡിയ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1045 ഓഹരികൾ ഉയർന്നു, 1209 ഓഹരികൾ ഇടിഞ്ഞു, 145 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ എസ്ബിഐ ലൈഫ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഡോ. റെഡ്ഡീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, റിലയൻസ് എന്നിവയ്ക്കായിരുന്നു.
സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലും അഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയുമാണ്. ആക്ക സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായ രണ്ടാമത്തെ ബ്ലാക്ക് കാൻഡിൽ(black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
19,650 ലെ ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെയാണ് സൂചിക വ്യാപാരം നടത്തി നിലനിൽക്കുന്നതെങ്കിൽ ഇടിവ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 19,500 ലെവലിലാണ്. ഒരു പോസിറ്റീവ് ട്രെൻഡിനായി, സൂചിക 19,780-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,650- 19,575-19,500
പ്രതിരോധ നിലകൾ
19,780-19,850-19,925
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 152.15 പോയിന്റ് നഷ്ടത്തിൽ 45,923.05 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക കഴിഞ്ഞ ദിവസത്തെ ഡോജി കാൻഡിലിനു (doji candle)ശേഷം ഡെയ്‌ലി ചാർട്ടിൽ ഒരു ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
ഇൻട്രാഡേ പിന്തുണ 45,850ലാണ്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്നും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 45,500 ലെവലിലാണ്. ഒരു തിരിച്ചുവരവിന് സൂചിക 46,100-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,850 -45,650 -45,450
പ്രതിരോധ നിലകൾ
46,100 -46,250 -46,375
(15 മിനിറ്റ് ചാർട്ടുകൾ)