നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ; മൊമെന്റം സൂചകങ്ങൾ നെഗറ്റീവ്
ബാങ്ക് നിഫ്റ്റിക്ക് 43,000ൽ ഹ്രസ്വകാല പിന്തുണ
ഒക്ടോബർ 23 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
നിഫ്റ്റി 260.9 പോയിന്റ് (1.34 ശതമാനം) നഷ്ടത്തിൽ 19,281.75 ൽ സെഷൻ അവസാനിപ്പിച്ചു. ഡൗൺ ട്രെൻഡിന്റെ തുടർച്ചയ്ക്ക്, സൂചിക 19,200 എന്ന സപ്പോർട്ട് ലെവലിന് താഴെയായി ക്ലോസ് ചെയ്യേണ്ടതുണ്ട്.
നിഫ്റ്റി താഴ്ന്ന് 19,521.6 ൽ വ്യാപാരം ആരംഭിച്ചു. കൂടുതൽ താഴും മുമ്പ് ഉയർന്ന നില 19,556.80 ൽ പരീക്ഷിച്ചു. തുടർന്ന് കുത്തനെ ഇടിഞ്ഞ് 19,257.80 എന്ന താഴ്ന്ന നിലയിലെത്തി. 19,281.75 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. മാധ്യമങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, ലോഹങ്ങൾ, റിയൽ പറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിപണിഗതി നെഗറ്റീവ് ആയിരുന്നു, 309 ഓഹരികൾ ഉയർന്നു, 2071 ഓഹരികൾ ഇടിഞ്ഞു, 102 എണ്ണം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവ നേട്ടത്തിൽ അവസാനിച്ചു. മറ്റുള്ളവയെല്ലാം താഴ്ന്നു ക്ലോസ് ചെയ്തു. എൽ.ടി മൈൻഡ് ട്രീ, അദാനി എന്റർപ്രൈസസ് ഹിൻഡാൽകോ, അദാനി പോർട്സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്. നിഫ്റ്റിക്ക് 19,200 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും താഴേക്ക് നീങ്ങാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബാക്ക് റാലി പ്രതീക്ഷിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,250-19,175-19,100
റെസിസ്റ്റൻസ് ലെവലുകൾ
19,340-19,430-19,520
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,200-18,880 ലും പ്രതിരോധം 19,500 -19,850 ലും തുടരും.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 571.85 പോയിന്റ് നഷ്ടത്തിൽ 43,151.20 ലാണ് അവസാനിച്ചത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെ തുടരുന്നു.
ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തിയ സൂചിക, ദിവസത്തിന്റെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം അടച്ചു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 43,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ വ്യാപാരം ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,000 -42,800 -42,600
പ്രതിരോധ നിലകൾ
43,200 -43,400 -43,600
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 43,000-42,500-ൽ തുടരും, പ്രതിരോധം 43,500 -44,250-ൽ.