സൂചകങ്ങള്‍ പോസിറ്റീവ് ദിശയില്‍?

ഏപ്രിൽ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-04-27 08:45 IST

നിഫ്റ്റി 44.35 പോയിന്റ് (0.25 ശതമാനം) ഉയർന്ന് 17,813.60 ലാണ് ക്ലോസ് ചെയ്തത്. 17,800 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ നിഫ്റ്റി ഇന്ന് സമീപകാലത്തെ ഉയർന്ന നിലയായ 17,863 പരീക്ഷിച്ചേക്കാം.

നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 17,761.60 ൽ വ്യാപാരം ആരംഭിച്ചു, രാവിലെ തന്നെ 17,711.20 എന്ന ഇൻട്രാഡേ താഴ്ന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക ഉയർന്ന് 17,827.80 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. 17813.60 ൽ ക്ലോസ് ചെയ്തു.

മെറ്റൽ ഒഴികെയുള്ള എല്ലാ സെക്ടറുകളും പോസിറ്റീവ് ആയി ക്ലോസ് ചെയ്തു. റിയൽറ്റി, എഫ്എംസിജി, ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. 1165 ഓഹരികൾ ഉയർന്നു, 986 ഓഹരികൾ ഇടിഞ്ഞു, 213 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ പവർ ഗ്രിഡ്, നെസ്ലെ, ടാറ്റാ കൺസ്യൂമർ പ്രാെഡക്ട്സ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, അദാനി പോർട്ട്‌സ്, ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ് എന്നിവയ്ക്കായി പ്രധാന നഷ്ടം.




മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 17,800 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ഹ്രസ്വകാല പ്രതിരോധമായ 17,863 പരീക്ഷിച്ചേക്കാം. ഇതിന് മുകളിൽ, അടുത്ത ഹ്രസ്വകാല പ്രതിരോധം 18,100 ലെവലിലാണ്.

പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

17,800-17,750-17,700

റെസിസ്റ്റൻസ് ലെവലുകൾ

17,850-17,900-17,950

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 151.40 പോയിന്റ് നേട്ടത്തിൽ 42,829.90 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ലോംഗ് വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 43,000 ൽ പ്രതിരോധമുണ്ട്. ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ അടുത്ത ഹ്രസ്വകാല പ്രതിരോധ നിലയായ 43,500 പരീക്ഷിച്ചേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 42,000 ലെവലിലാണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

42,700 -42,550 -42,400

പ്രതിരോധ നിലകൾ

42,850 -43,000 -43,200

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News