ഉത്തേജകം ഏശാതെ വിപണി

വിദേശ നിക്ഷേപകർ കാര്യമായി വാങ്ങലിനെത്തിയതോടെ സൂചികകൾ താഴ്ചയിൽ നിന്നു കയറി

Update: 2020-11-13 05:30 GMT

വിപണിക്ക് ഉയരത്തിലേക്കു നീങ്ങാൻ പുതിയ നല്ല കാര്യങ്ങളൊന്നും കാണുന്നില്ല. വിലക്കയറ്റത്തോതിലെ ആശങ്ക വലുതാവുകയാണ്. ഓഹരി സൂചികകൾ ഇന്നും താഴ്ന്നാണു തുടങ്ങിയത്. എന്നാൽ വിദേശ നിക്ഷേപകർ കാര്യമായി വാങ്ങലിനെത്തിയതോടെ സൂചികകൾ താഴ്ചയിൽ നിന്നു കയറി. പക്ഷേ വിപണി ഗതി മേലോട്ടായിട്ടില്ല.

വ്യാഴാഴ്ചയിലേതുപോലെ ഇന്നും ബാങ്ക് - ധനകാര്യ ഓഹരികൾ താഴോട്ടു നീങ്ങി. റിലയൻസിനു നല്ല ഉയർച്ച ഉണ്ടായതു സൂചികകൾ അധികം താഴോട്ടു പോകാതെ സഹായിച്ചു. ടി സl എസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ രാവിലെ താഴോട്ടു നീങ്ങി.

സ്വർണ വില രാജ്യാന്തര വിപണിയിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. ക്രൂഡ് വില വീപ്പയ്ക്കു 43 ഡോളറിനു താഴെയായി.

Tags:    

Similar News