ലോക വിപണി കീഴടക്കുന്ന ഈ ഇന്ത്യന്‍ ഫാര്‍മ കമ്പനിയെ കാണാതെ പോകരുത്

മെഡിക്കല്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ ജര്‍മനിയിലും, നൊവാര്‍ട്ടിസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലും വില്‍ക്കാനുള്ള അവകാശം സ്വന്തമാക്കി ഡോ റെഡ്ഡീസ്

Update: 2022-04-06 04:26 GMT

താങ്ങാനാവുന്ന വിലയ്ക്ക് നൂതനമായ മരുന്നുകള്‍ ഗവേഷണത്തിലൂടെയും പ്രമുഖ ഫാര്‍മ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാനുള്ള അവകാശം നേടിയെടുത്തും ലോക വിപണി കീഴടക്കാന്‍ ശ്രമിക്കുന്ന കമ്പനിയാണ് ഡോ റെഡ്ഡീസ്.

ഹൈദരാബാദില്‍ ഡോ അഞ്ചി റെഡ്ഡി 1984 സ്ഥാപിച്ച കമ്പനി ചുരിങ്ങിയ കാലയളവില്‍ 1988 ല്‍ വേദന സംഹാരിയായ ഇബു പ്രൊ ഫെന്റെ (Ibu Profen) ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായി. ഇപ്പോള്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്ന ന്യൂയോര്‍ക്ക് സ്റ്റോക്ക് എസ് ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഡോ റെഡ്ഡീസ്.
2021-22 ലെ മുന്നാം പാദത്തില്‍ നികുതിക്ക് മുന്‍പുള്ള ലാഭത്തില്‍ 50 % വളര്‍ച്ച കൈവരിച്ച് 899 കോടി രൂപ നേടി. പോര്‍ട്ടുഗലിലെ മെഡി കെയ്ന്‍ എന്ന കമ്പനി ഉല്‍പാദിപ്പിക്കുന്ന മെഡിക്കല്‍ കഞ്ചാവ്  ജര്‍മനിയില്‍ വിതരണം ചെയ്യാനുള്ള അവകാശം കരസ്ഥമാക്കി. ജര്‍മനിയിലെ പ്രമുഖ മെഡിക്കല്‍ കഞ്ചാവ് നിര്‍മാണ കമ്പനിയായ നിംബസ് ഹെല്‍ത്തിനെ അടുത്തകാലത്ത് ഏറ്റെടുത്തിരുന്നു.
പ്രമുഖ സ്വിസ്സ് മരുന്ന് കമ്പനിയായ നൊവാര്‍ട്ടിസിന്റെ വോവറാന്‍ (Voveran) വേദന സംഹാരിയും കാല്‍സിയും (calcium ) ഉല്‍പന്നങ്ങളും വിതരണം ചെയ്യാനുള്ള അവകാശം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിലൂടെ 300-400 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കാം.
ഇത് കൂടാതെ യു എസ് വിപണിയില്‍ പുതിയ ജെനെറിക് (generic) ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. റഷ്യയില്‍ നിന്നാണ് മൊത്തം വില്‍പനയുടെ 10% ലഭിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ റഷ്യ വിടുന്നതോടെ ഇത് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില :5349 രൂപ
നിലവിലെ വില - 4355 രൂപ

(Stock Recommendation by Nirmal Bang Research )


Tags:    

Similar News