മികച്ച വളര്‍ച്ച, ഈ ഐ.ടി ഓഹരിയില്‍ 66% മുന്നേറ്റ സാധ്യത
2022-23 വരുമാനത്തില്‍ 36% വളര്‍ച്ച, കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചു
1984ല്‍ സ്ഥാപിച്ച് 2007ല്‍ പബ്ലിക്ക് ലിമിറ്റഡ് കമ്പനി ആയി മാറിയ അലൈഡ് ഡിജിറ്റല്‍ സര്‍വീസസ് (Allied Digital Services Ltd) നിലവില്‍ ക്ലൗഡ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ സൊല്യൂഷന്‍സ് മുതലായ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്. മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ച പശ്ചാത്തലത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ നോക്കാം:
1. 2022-23ല്‍ 36% വരുമാന വളര്‍ച്ച രേഖപ്പെടുത്തി (660 കോടി രൂപ), നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായം 26% വര്‍ധിച്ചു. 25% ലാഭവിഹിതം പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. പ്രവര്‍ത്തന ചെലവ് 38% വര്‍ധിച്ച് 572 കോടി രൂപയായി.
2. 2020ന് ശേഷം ക്ലൗഡ് സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിച്ച് കൂടുതല്‍ വൈദഗ്ദ്യം നേടിയത് കൊണ്ട് ഈ വിഭാഗത്തില്‍ കൂടുതല്‍ വരുമാനം നേടാന്‍ സാധിച്ചു. സൈബര്‍ സുരക്ഷയിലും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചു.
3. എട്ട് രാജ്യങ്ങളില്‍ ഉപ കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. 70 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
4. വിവിധ സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ നടപ്പാക്കാനുള്ള ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. അമൃത് സർ, ലോധി, പിംപ്രി, ചിഞ്ച് വഡ്, കല്യാണ്‍, ഡോംബിവിലി മുതലായ നഗരങ്ങളിലാണ് നടപ്പാക്കുന്നത്.
5. 2022-23 മാര്‍ച്ച് പാദത്തില്‍ 325 കോടി രൂപയില്‍ അധികം മൂല്യമുള്ള പുതിയ കരാറുകള്‍ ലഭിച്ചു. ഒരു വലിയ എഫ്.എം.സി.ജി ഗ്രൂപ്പിന്റെ 25 കോടി രൂപയുടെ കരാര്‍ ലഭിച്ചു. 5 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കേണ്ട കരാറാണ്.
6. 2022-23 കാലയളവില്‍ മികവിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
7. പ്രവര്‍ത്തനം നിറുത്തിയ ഹാര്‍ഡ് വെയര്‍ ബിസിനസില്‍ 2022-23ല്‍ ഒറ്റ തവണ നഷ്ടം 46.85 കോടി രൂപ നേരിടേണ്ടി വന്നു.
8. സൊല്യൂഷന്‍സ്, സേവനങ്ങള്‍ എന്നി രണ്ടു വിഭാഗത്തിലാണ് ബിസിനസ് നടത്തുന്നത്. ഇപ്പോള്‍ സേവനങ്ങളില്‍ നിന്നാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നത്.
9. 2,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ട്, അതില്‍ 1,600 കോടി രൂപക്കുള്ള ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 213 രൂപ
നിലവില്‍ - 128 രൂപ
Stock Recommendation by Profit Mart
(Equity investing is subject to market risk. Always do your own research before investing)