നൂതന ഉത്പന്നങ്ങള്‍, റെക്കോഡ് വില്‍പ്പന; ഈ ഓഹരിയില്‍ ഇപ്പോള്‍ നിക്ഷേപിക്കണോ?

റായ്പൂരിലും ദുബൈയിലും പുതിയ രണ്ടു ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചു

Update:2024-04-03 18:00 IST

Image by Canva

പ്രമുഖ സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ട്യൂബ് നിര്‍മാതാക്കളായ എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് 2023-24 ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഓഹരിയില്‍ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പ് മൂലം 2024-25 ആദ്യ പാദങ്ങളില്‍ വില്‍പന കുറയാന്‍ ഇടയുണ്ട്.

1. 2023-24 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ വില്‍പ്പനയില്‍ റെക്കോഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചു. 6.78 ലക്ഷം ടണ്‍ സ്റ്റീല്‍ ട്യൂബുകള്‍ വിറ്റഴിച്ചു. 2023-24ല്‍ മൊത്തം വില്‍പ്പന 15 ശതമാനം ഉയര്‍ന്ന് 26 ലക്ഷം ടണ്ണായി.
2. 
ദുബൈ
യിലും റായ്പൂരും പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്നു. റായ്പൂരില്‍ ഉത്പാദന ശേഷി വിനിയോഗം 50 ശതമാനം വരെ നേടാന്‍ സാധിച്ചു.
3. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതോടെ നിലവില്‍ ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്. എങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അടിസ്ഥാന സൗകര്യ പദ്ധതികളും നിര്‍മാണ പദ്ധതികളും നടപ്പാക്കുന്നതോടെ സ്റ്റീല്‍ ട്യൂബ് ഡിമാന്‍ഡ് വര്‍ധിക്കും.
4. കൊല്‍ക്കത്തയില്‍ പുതിയ ഉത്പാദന കേന്ദ്രം 2024-25ല്‍ കമ്മീഷന്‍ ചെയ്യും. കൂടാതെ ദുബൈ, റായ്പൂര്‍ കേന്ദ്രങ്ങളില്‍ ശേഷി വിനിയോഗം ഉയര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5. വിദേശ വിപണി ശക്തമാക്കാനായി ലിവര്‍പൂള്‍, ആന്‍ഡ് വേര്‍പ്, മെല്‍ബണ്‍, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ സംഭരണ ശാലകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.
6. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 27 ശതമാനം, നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭത്തില്‍ 36 ശതമാനം, വരുമാനത്തില്‍ 44 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 1,800 രൂപ
നിലവില്‍ വില- 1,599.80 രൂപ
Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News