ഈ ടയര്‍ കമ്പനി ഓഹരി വില താഴാന്‍ സാധ്യത
ചരക്ക് നീക്ക ചെലവുകളും ഉത്പാദന ചെലവുകളും കുറയുന്നതിനാല്‍ 2% മാര്‍ജിന്‍ മെച്ചപ്പെടും
കാർഷിക , വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓഫ് -ദ് -റോഡ് ടയറുകൾ (ഒ ടി ആര്‍) നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്. ലോക ടയര്‍ വിപണിയുടെ 10% നേടാനുള്ള ശ്രമത്തിലാണ് കമ്പനി. അതിനായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഈ സാഹചര്യത്തില്‍ ഓഹരി വില എങ്ങോട്ടാകും പോവുക?
1 .ഗുജറാത്തിലെ ബുജില്‍ 270 ഏക്കറിലാണ് കമ്പനിയുടെ ഏറ്റവും വലിയ നിർമ്മാണ ശാല സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം 1.4 ലക്ഷം ടണ്‍ ടയറുകള്‍ നിര്‍മിക്കാന്‍ ഇവിടെ ശേഷിയുണ്ട്. ഇതിന് സമീപം ഭൂമി വാങ്ങി മൊത്തം വാര്‍ഷിക ഉത്പാദന ശേഷി 1.5 ലക്ഷം മെട്രിക്ക് ടണ്ണായി വര്‍ധിപ്പിക്കാന്‍ സാധിക്കും.
2. മുന്ദ്ര തുറമുഖത്തില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഉത്പാദന കേന്ദ്രത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നത് കമ്പനിയുടെ കയറ്റുമതി വിപണിക്ക് നേട്ടമാകും. ഇവിടെ ഖനികളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ടയറുകള്‍ നിര്‍മിക്കുന്നുണ്ട്.
3. ഈ മേഖലയില്‍ വൈദ്യുതി തടസം പതിവായതിനാല്‍ സ്വന്തമായി വൈദ്യുതി ഉത്പാദന കേന്ദ്രം കമ്പനി സ്ഥാപിച്ചു
4. മികച്ച തൊഴിലാളികളെ ലഭിക്കാനായി ഹൗസിംഗ് കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്. ടയര്‍ നിര്‍മാണത്തിന് റബര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം വേണ്ട അസംസ്‌കൃത വസ്തു കാര്‍ബണ്‍ ബ്ലാക്കാണ്. ഇത് ഉത്പാദിപ്പിക്കുന്ന കേന്ദ്രവും കമ്പനി ആരംഭിച്ചിട്ടുണ്ട്.
5. നിലവില്‍ ലോക ടയര്‍ വിപണിയുടെ 5-6% വിഹിതം ഉണ്ട്. ഇത് 10 ശതമാനമായി വര്‍ധിപ്പിക്കാനാണ് ബുജ്ജിലെ കേന്ദ്രം വികസിപ്പിക്കുന്നത്.
6. യൂറോപ്യന്‍ വിപണിയില്‍ അധികമായി കാര്‍ഷിക മേഖലക്കുള്ള ടയറുകള്‍ വില്‍ക്കുമ്പോള്‍ ഒ.ടി.ആര്‍ ടയറുകളാണ് കിഴക്കന്‍ യൂറോപ്, ആസ്ട്രേലിയ, ഏഷ്യ, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിറ്റഴിക്കുന്നത്.
7. 2023-24 ല്‍ 6 ശതമാനവും 2024-25 ല്‍ 14 ശതമാനവും വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം മാര്‍ജിന്‍ 26-28 % വരെ ഉയരാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ഓഹരികള്‍ കുറക്കുക (Reduce)
ലക്ഷ്യ വില- 2083 രൂപ
നിലവില്‍- 2340 രൂപ
Stock recommendation by HDFC Securities
(Equity investing is subject to market risk. Always do your own research before Investing)