പലിശ വരുമാനത്തില്‍ വര്‍ധന, ഈ ബാങ്ക് ഓഹരി 25% ഉയരാം
അറ്റ പലിശ മാര്‍ജിന്‍ നിലനിര്‍ത്താന്‍ സാധിക്കും, റീറ്റെയ്ല്‍ വായ്പകള്‍ വര്‍ധിക്കും
2022-23ല്‍ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് ആഭ്യന്തര, അന്താരാഷ്ട്ര ബിസിനസില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. 2023-24 ജൂണ്‍ പാദത്തില്‍ അറ്റ പലിശ വരുമാനം 24.4% വര്‍ധിച്ച് 10,997 കോടി രൂപയായി. മികച്ച സാമ്പത്തിക നേട്ടം കൈവരിച്ച സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം:
1. 2022-23ല്‍ കറണ്ട്, സേവിങ്‌സ് അക്കൗണ്ട് 8% വര്‍ധിച്ചു, ആഭ്യന്തര സ്ഥിര നിക്ഷേപങ്ങള്‍ 17% ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ കറണ്ട്, സേവിങ്‌സ് അക്കൗണ്ട് വളര്‍ച്ച കുറഞ്ഞെങ്കിലും സ്ഥിര നിക്ഷേപങ്ങള്‍ 23.5% വര്‍ധിച്ചു. വായ്പകള്‍ നല്‍കിയതില്‍ 20.5% വളര്‍ച്ച കൈവരിച്ചു.
2. അന്താരാഷ്ട്ര ബിസിനസില്‍ വായ്പകള്‍ 23.6% വര്‍ധിച്ചു, ആഭ്യന്തര വായ്പകള്‍ 16.8% വര്‍ധന രേഖപ്പെടുത്തി.
3. പലിശേതര വരുമാനത്തില്‍ 181% വാര്‍ഷിക വര്‍ധന രേഖപെടുത്തിയെങ്കിലും പ്രധാന ഫീസ് വരുമാനം 12% കുറഞ്ഞു(ത്രൈമാസ അടിസ്ഥാനത്തില്‍), മറ്റ് വരുമാനം 54% കുറഞ്ഞു.
4. 2022-23 ല്‍ 14,000 കോടി ആദായം നേടി, ജീവനക്കാരുടെ വേതനം വര്‍ധിച്ചിട്ടുണ്ട്. ത്രൈമാസ ചെലവ് 3,200 കോടി രൂപയാണ്. വേതന പരിഷ്‌കരണം നടപ്പാക്കിയത് കൊണ്ടാണ് ചെലവ് വര്‍ധിച്ചത്.
5. റീറ്റെയ്ല്‍ വായ്പകളില്‍ സുരക്ഷിത വായ്പകള്‍ വര്‍ധിച്ചത് ബാങ്കിന് നേട്ടമായി. മൂലധന പര്യാപ്തത അനുപാതം 0.38% വര്‍ധിച്ച് 15.84 ശതമാനമായി. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 0.38% വര്‍ധിച്ച് 15.84 ശതമാനമായി.
6. അറ്റ പലിശ മാര്‍ജിന്‍ 3.27 ശതമാനമായി, അറ്റാദായം 4,070 കോടി രൂപയായി (87.7 %വര്‍ധന). റീറ്റെയ്ല്‍ വായ്പകളുടെ അനുപാതം വര്‍ധിക്കുന്നുണ്ട്, ആസ്തിയില്‍ നിന്നുള്ള ആദായം 1.1% ഉയര്‍ന്നു, ഓഹരിയില്‍ നിന്നുള്ള ആദായം 20.03%. വൈവിധ്യങ്ങളായ വ്യവസായങ്ങള്‍ക്ക് കടം നല്‍കിയിരിക്കുന്നത് കൊണ്ട് റിസ്‌ക് കുറഞ്ഞിരിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 239 രൂപ
നിലവില്‍ 188 രൂപ
Stock Recommendation by Nirmal Bang Research
(Equity investing is subject to market risk. Always do your own research before investing)