ഭാരത് ഇലക്ട്രോണിക്‌സ്, ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്തേകുന്ന കമ്പനി
നിർദേശം: വാങ്ങുക (buy) ലക്ഷ്യ വില : 243 (ആനന്ദ് രതി)
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന പൊതുമേഖലാ നവര്തന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് -ബി ഇ എൽ (Bharat Electronics Ltd ) പ്രധാനമായും കരസേന, നാവിക സേന, വായു സേന എന്നിവർക്ക് അത്യാധുനിക ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും സംവിധാനങ്ങളും നിർമിച്ച് നൽകുന്ന കമ്പനിയാണ്. ഡിസംബറിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ നിന്നും എൽ സീ എ തേജസ് യുദ്ധ വിമാനങ്ങളിൽ ഘടിപ്പിക്കാനുള്ള 20 തരം ഇലക്ട്രോണിക്ക് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് 2400 കോടിയുടെ രൂപയുടെ കരാർ ലഭിച്ചു. 'മേയ്ക് ഇൻ ഇന്ത്യ" പദ്ധതിക്ക് കരുത്ത് നൽകുന്ന ഇതുൾപ്പടെയുള്ള നിരവധി പദ്ധതികളിൽ ബി ഇ എൽ പങ്കാളിയായിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലേക്കും പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ഇ എൽ. സൗദി അറബിയക്ക് നൂതന പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്റെ ധാരണ പത്രത്തിൽ ഒപ്പുവെച്ചതും ബി ഇ എൽ വികസിപ്പിച്ച 3 ഡി നേവൽ റഡാറുകൾ വാങ്ങാൻ ഫ്രാൻസ്, കാനഡ, സ്വീഡൻ, ജർമ്മനി, യൂ കെ തുടങ്ങി നിരവധി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചത് ആഗോള വിപണിയിൽ കമ്പനിക്ക് മുന്നേറാനുള്ള ശക്തി പകരുന്നു.
2021-22 മൂന്നാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 114.3 % വർദ്ധനവ് കൈവരിച്ച് 595.86 കോടി രൂപ നേടാൻ കഴിഞ്ഞു.മൂലധനത്തിൽ നിന്നുള്ള ആദായം 27.65 ശതമാനം. ഡിസംബർ 31 ന് 560 ശതകോടി രൂപയുടെ ഓർഡർ കമ്പനിക്ക് നിലവിൽ ഉണ്ട് . കമ്പനി മാനേജ്‌മന്റ് 12 -15 ശതമാനം വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവർത്തന മാർജിൻ 2021-22 ൽ 20-22 % കൈവരിക്കുമെന്ന് കരുതുന്നു .പ്രതിരോധ ഉൽപന്നങ്ങൾ കൂടാതെ ഹോംലാൻഡ് സെക്യൂരിറ്റി, സ്മാർട്ട് സിറ്റി സാങ്കേതിക വിദ്യകൾ , ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം തുടങ്ങിയവയും വികസിപ്പിക്കുന്നുണ്ട്.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചതോടെ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനവ് കമ്പനിയെ ബാധിച്ചിട്ടില്ല. നിക്ഷേപകർക്ക് ഈ ഓഹരിയിൽ ഒരു വർഷത്തെ ആദായം ബി എസ് ഇ ഓഹരി സൂചികയേ ക്കാൾ 31.79% കൂടുതലാണ്.
നിക്ഷേപകർക്കുള്ള നിർദ്ദേശം :

വാങ്ങുക ലക്ഷ്യ വില : 243 രൂപ (ആനന്ദ് രതി ഷെയർ ബ്രോക്കേഴ്‌സ് )
(Stock Recommendation by Anand Rathi)