കാപ്പി വില കുതിക്കുന്നു, ഇന്ത്യയിലും വിയറ്റ്‌നാമിലും ബിസിനസ് വികസിപ്പിക്കുന്നു; ഈ ഓഹരി ഉയരാം
ഡിമാന്‍ഡ് വര്‍ധന തുടരുമെന്ന് പ്രതീക്ഷ, ബ്രാന്‍ഡഡ് ബിസിനസ് മെച്ചപ്പെടുന്നു
മികച്ച കാപ്പി ഉത്പന്നങ്ങള്‍ നിര്‍മിച്ച് ലോക വിപണിയില്‍ എത്തിക്കണമെന്ന ലക്ഷ്യത്തോടെ 1994ല്‍ ആരംഭിച്ച കമ്പനിയാണ് സി.സി.എല്‍ പ്രോഡക്ട്‌സ് (CCL Products Ltd). 90 രാജ്യങ്ങളില്‍ വിപണനം നടത്തുന്നുണ്ട്. കോണ്ടിനെന്റല്‍ കോഫീ എന്ന ബ്രാന്‍ഡിലും വില്‍ക്കുന്നുണ്ട്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 മാര്‍ച്ച് 20ന് നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). അന്നത്തെ ലക്ഷ്യ വിലയായ 700 രൂപ ഭേദിച്ച് 2023 ജൂലൈ 14ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 750 രൂപയില്‍ ഓഹരി എത്തി.
1. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 24 ശതമാനം വര്‍ധിച്ച് 664.48 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 112 കോടി രൂപ. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനം 24 ശതമാനം വര്‍ധിച്ച് 1926.98 കോടി രൂപയായി. EBITDA 14.5 ശതമാനം വര്‍ധിച്ച് 329.38 കോടി രൂപയായി.
2. റോബസ്റ്റ കാപ്പിയുടെ വില 2023നെ അപേക്ഷിച്ച് ശരാശരി 30 ശതമാനം ഉയരത്തിലാണ്. കാപ്പിയുടെ ആഗോള ഡിമാന്‍ഡ് നേരിടാനായി കമ്പനിക്ക് കൂടുതല്‍ പ്രവര്‍ത്തന മൂലധനം കൂടുതല്‍ വേണ്ടി വരും. 2024-25ല്‍ 1,100 കോടി രൂപ വേണ്ടി വരും, മുന്‍ വര്‍ഷം 700 കോടി രൂപ മൂലധന ചെലവ് വേണ്ടി വന്നു. ഡിസംബറില്‍ ചെങ്കടലിലെ പ്രതിസന്ധികള്‍ മൂലം 800 ടണ്‍ ഉത്പന്നങ്ങള്‍ വൈകിയാണ് കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞത്.
3. കാപ്പിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് അനുസരിച്ച് കമ്പനിയുടെ വളര്‍ച്ചയ്ക്കായി ഇന്ത്യയിലും വിയറ്റ്‌നാമിലും ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്. മാര്‍ച്ചില്‍ ഇന്ത്യയിലെ അധിക ശേഷി പ്രവര്‍ത്തന സജ്ജമാകും. വിയറ്റ്‌നാമിലേത് സെപ്റ്റംബറിലും.
4. ആദ്യ മൂന്ന് പാദങ്ങളില്‍ ആഭ്യന്തര ബിസിനസില്‍ നിന്ന് ലഭിച്ചത് 235 കോടി രൂപയായിരുന്നു, അതില്‍ ബ്രാന്‍ഡഡ് കാപ്പിയില്‍ നിന്ന് ലഭിച്ചത് 145 കോടി രൂപ. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ വിതരണക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
5. യു.കെ ബിസിനസ് മെച്ചപ്പെടുത്താനായി പുതിയ പാക്കിംഗില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കി.
6. കാപ്പി വിപണിയില്‍ ഡിമാന്‍ഡ് കുറയാനുള്ള സാധ്യത കുറവാണ്. 2023-24 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ എബിറ്റ്ഡയുടെ (EBITDA) സംയുക്ത വാര്‍ഷിക വളര്‍ച്ച 20 ശതമാനം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
7. വിവിധ നഗരങ്ങളില്‍ 4,000 വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 100 കോടി രൂപയുടെ ബിസിനസ് കൈവരിക്കാനാണ് ലക്ഷ്യം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം വാങ്ങുക (Buy)
ലക്ഷ്യ വില- 820 രൂപ
നിലവില്‍ വില- 586.85 രൂപ
Stock Recommendation by Nirmal Bang Research.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)