ഇരുചക്ര വാഹന ടയറുകളില്‍ ആധിപത്യം തുടരുന്നു, സിയറ്റ് ഓഹരി കയറുമോ?
വൈദ്യുത വാഹന ടയറുകളുടെ വിപണിയിലും ശക്തം, ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നു
1958 ല്‍ സ്ഥാപിതമായ പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയാണ് ആര്‍.പി.ജി ഗ്രൂപ്പിന് കീഴിലുള്ള സിയെറ്റ് ടയേഴ്സ് (CEAT Tyres Ltd). 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 20.84% വര്‍ധിച്ച് 11,314 കോടി രൂപയായി. ഇരുചക്ര വാഹനങ്ങളുടെ ടയറുകളില്‍ ആധിപത്യം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സാമ്പത്തിക ഫലം കൈവരിച്ച സാഹചര്യത്തില്‍ ഈ ഓഹരിയുടെ തുടര്‍ന്നുള്ള സാധ്യത എങ്ങനെയാകുമെന്ന് നോക്കാം:
1. എസ്.യു.വി ടയറുകള്‍, വൈദ്യുത വാഹന ടയറുകള്‍ എന്നിവയുടെ ബിസിനസില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍ വിപണി വിഹിതം നിലനിര്‍ത്താന്‍ സാധിച്ചു. ഇ.വി ടയറുകളുടെ വിപണിയില്‍ 40% വിഹിതം നേടി ആധിപത്യം സ്ഥാപിച്ചു.
2. അന്താരാഷ്ട്ര ബിസിനസ് ഇരട്ടിയാക്കാനായി അമേരിക്ക, യൂറോപ്പ് എന്നി വിപണികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. നിലവില്‍ 2,000 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ട്. അടുത്ത 3 വര്‍ഷത്തില്‍ 4,000 കോടിയായി ഉയര്‍ത്താന്‍ ശ്രമിക്കും. ഡിജിറ്റല്‍ ചാനലുകള്‍ വഴി ഉപയോക്താക്കള്‍ക്ക് നേരിട്ട് ഉത്പന്നങ്ങള്‍ എത്തിച്ച് വിപണി വികസിപ്പിക്കാന്‍ ശ്രമിക്കുന്നു.
3. ടയറുകളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്, ഇപ്പോള്‍ പ്രതിദിനം 140 ടണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഓഫ് ഹൈവെ ടയറുകളുടെ വിപണിയില്‍ വമ്പന്‍ കമ്പനികളുടെ ഒ.ഇ.എം കരാറുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
4. 2022-23 ല്‍ മൊത്തം ഊര്‍ജ ഉപയോഗത്തിന്റെ 33% പുനരുപയോഗ ഊര്‍ജത്തില്‍ നിന്നായിരുന്നു. വെള്ളത്തിന്റെ ഉപയോഗവും കുറഞ്ഞിട്ടുണ്ട്.
5. ഉത്പാദന - ഊര്‍ജ ചെലവുകള്‍ കുറച്ചും വിപണി വിഹിതം വര്‍ധിപ്പിച്ചും ഈ ടയര്‍ കമ്പനി മികച്ച സാമ്പത്തിക നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷ.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യവില -2260 രൂപ
നിലവില്‍ 2045.55 രൂപ
Stock Recommendation by Prabhudas Lilladher.
(Equity investing is subject to market risk. Always do your own research before investing)