വികസനത്തിലും വരുമാനത്തിലും കുതിപ്പ്; ഈ ഹോട്ടല്‍ ഓഹരിയില്‍ തിരിച്ചുകയറ്റം
നോവോടെലിന് കീഴില്‍ പൂനെയില്‍ 88ഉം ഹൈദരബാദില്‍ 168ഉം പുതിയ മുറികള്‍
പ്രീമിയം ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഷാലേ ഹോട്ടല്‍സ് (Chalet Hotels Ltd). ധനം ഓണ്‍ലൈനില്‍ 2023 ജൂലൈ ആറിന് ഈ ഓഹരി നിര്‍ദേശം പ്രസിദ്ധീകരിച്ചിരുന്നു (Stock Recommendation by ICICI Securities). 36 ശതമാനം ഉയര്‍ന്ന ഓഹരി അന്ന് പറഞ്ഞ ലക്ഷ്യവിലയായ 603 രൂപയും കടന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 620.15 രൂപയും പിന്നിട്ടിരുന്നു. തുടര്‍ന്ന് ഓഹരി താഴ്‌ന്നെങ്കിലും വീണ്ടും തിരിച്ചു കയറുകയാണ്.
ഓഹരിയുടെ പ്രധാന ഘടകങ്ങള്‍ പരിശോധിക്കാം:
1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം വരുമാനം 27% വര്‍ധിച്ച് 320 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള വരുമാനം (EBITDA) 48% വര്‍ധിച്ച് 130 കോടി രൂപയായി. ഒരു മുറിയില്‍ നിന്നുള്ള ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21% വർധിച്ച് 9,610 രൂപയായി.
2. പത്താം വാര്‍ഷികം പ്രമാണിച്ച് നോവോടെല്‍ പൂനെയില്‍ 88 പുതിയ മുറികള്‍ തുറന്നു. മൊത്തം മുറികളുടെ എണ്ണം 311 ആയി. ഈ മുറികള്‍ ആധുനിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സൗകര്യങ്ങളോട് കൂടിയാണ് ഒരുക്കിയിട്ടുള്ളത്.
3. അടുത്ത ഒന്നര വര്‍ഷത്തില്‍ 900 കോടി രൂപയുടെ മൂലധന ചെലവുകള്‍ക്കുള്ള ആസൂത്രണം നടത്തിയിട്ടുണ്ട്. സ്വന്തം ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊണ്ട് അധിക ബാധ്യത ഇല്ല. ഡല്‍ഹി വിമാനത്താവളത്തില്‍ ഹോട്ടല്‍ നിര്‍മാണം ആരംഭിച്ചു.
4. പ്രധാന നഗരങ്ങളിലെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ഉള്ളത് കൊണ്ട് ഒക്യുപ്പെന്‍സി റേറ്റ് ഉയര്‍ന്ന നിലയിലേക്കെത്തിയിരിക്കുന്നു.
5. 2023 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 21%, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനത്തില്‍ (EBITDA) 30% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വരും വര്‍ഷങ്ങളില്‍ മുറി വാടകയില്‍ ഇരട്ട അക്ക വളര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നു.
ബെംഗളുരുവില്‍ രഹേജ വിവേറിയ എന്ന 4 ടവറുകള്‍ ഉള്ള ഫ്‌ളാറ്റുകള്‍ക്ക് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബര്‍ മുതല്‍ ഇതിന്റെ വില്‍പ്പന ആരംഭിച്ചിട്ടുമുണ്ട്. ഡല്‍ഹി, നവി മുംബൈ എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് താമസം ഉണ്ടായാല്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ പ്രയാസം നേരിടും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില-650 രൂപ
നിലവില്‍-560.95 രൂപ
ആകെ വിപണി മൂല്യം- 11,537 കോടി രൂപ
(Stock Recommendation by Prabhudas Lilladher )
(Equity investing is subject to market risk. Always do your own research or consult a financial experts)
https://dhanamonline.com/investment/stock-recommendation-kajaria-tiles-1259316?infinitescroll=1