ആസ്തിയിൽ മികച്ച വളർച്ച: ഈ മൈക്രോ ഫിനാൻസ് ഓഹരി 46 ശതമാനം ഉയർന്നേക്കാം

വരുമാനത്തിൽ 31 % വളർച്ച, 7.6 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി

Update:2022-12-13 15:16 IST

ഇന്ത്യയിലെ ഏറ്റവും വലിയ മൈക്രോ ഫിനാൻസ് കമ്പനിയാണ് ക്രെഡിറ്റ് അക്സസ് ഗ്രാമീൺ (CreditAccess Grameen Ltd). മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 2 ശതകോടി ഡോളറിൽ അധികമായിട്ടുണ്ട്. 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 31 % വർധിച്ച് 644.68 കോടി രൂപയായി. അറ്റാദായം ഇരട്ടിയിൽ അധികം വർധിച്ച് 158.71 കോടി രൂപയായി.


2025 ഓടെ 10 ദശലക്ഷം കുറഞ്ഞ വരുമാനക്കാർക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനിയാകാൻ ലക്ഷ്യ മിടുന്നു. സെപ്റ്റംബർ പാദത്തിൽ കൈകാര്യം ആസ്തിയിൽ (assets under management) 24 % വർധനവ് ഉണ്ടായി. ഈ സാമ്പത്തിക വർഷം 25 % ആസ്തിയിൽ വളർച്ച നേടാൻ കഴിയുമെന്ന് കമ്പനി കരുതുന്നു. ക്രെഡിറ്റ് ചെലവുകൾ 2 ശതമാനത്തിൽ താഴെ കൊണ്ടു വരാൻ കഴിയും

ആസ്തിയിൽ നിന്നുള്ള ആദായം 2023 -24 ൽ 4 ശതമാനമായി ഉയർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2022 -23 ൽ ക്രെഡിറ്റ് ചെലവുകൾ കുറച്ചു കൊണ്ട് മാർജിൻ 0.7 % വർധിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു. തുടർന്ന് 2023 -24 ൽ 0.6 % വർധിക്കുമെന്നാണ് പ്രതീക്ഷ.

കമ്പനിയുടെ പ്രധാന ബിസിനസ് മഹാരാഷ്ട്ര, തമിഴ് നാട്, കർണാടകം എന്നി സംസ്ഥാനങ്ങളിൽ നിന്നാണ്. മൊത്തം ബിസിനസിൻ റ്റെ 80 % ഈ 3 സംസ്ഥാനങ്ങളിൽ നിന്നാണ്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നത് രാജസ്ഥാൻ, ജാർഖണ്ഡ്, ഉത്തർ പ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്.

2016 -17 മുതൽ 2021 -22 കാലയളവിൽ കൈകാര്യം ചെയ്യുന്ന ആസ്തിയിൽ 35 % സംയുക്ത വാർഷിക വളർച്ച നേടാൻ കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് വികസിക്കുന്ന സാഹചര്യത്തിൽ ആസ്തികളിൽ കൂടുതൽ വളർച്ച കൈവരിക്കും.

ഒക്ടോബറിൽ ഇന്റർനാഷണൽ ഡെവലപ് മെൻറ്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് 35 ദശലക്ഷം ഡോളർ വായ്‌പ ലഭിച്ചിട്ടുണ്ട്. 7 വർഷമാണ് വായ്‌പ കാലാവധി. ഇത് കമ്പനിയുടെ വളർച്ചയെ സഹായിക്കും. കൂടാതെ നവംബർ മാസം 500 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിച്ചു. ഈ കട പ്പത്രങ്ങൾക്ക് മികച്ച റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

ക്രെഡിറ്റ് ചെലവ് കുറച്ചും, വിപണി വിപുലപ്പെടുത്തിയും ക്രെഡിറ്റ് അക്സസ് ഗ്രാമീൺ മൈക്രോ ഫിനാൻസ് കമ്പനിയുടെ ബിസിനസ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1300 രൂപ
നിലവിൽ - 888.80 രൂപ

( Stock Recommendation by ICICI Securities )


Tags:    

Similar News