മികച്ച പലിശ വരുമാനം, 100 പുതിയ ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നു, കേരളത്തില്‍ നിന്നുള്ള ഈ ബാങ്ക് ഓഹരികള്‍ വാങ്ങാം
അറ്റ പലിശ മാര്‍ജിന്‍ 5.6 %, സേവിങ്‌സ് ഡെപ്പോസിറ്റ്, കറണ്ട് ഡെപ്പോസിറ്റ് വളര്‍ച്ച 16 %
കാത്തലിക്ക് സിറിയന്‍ ബാങ്ക് എന്ന അറിയപ്പെട്ടിരുന്ന സി എസ് ബി (CSB) ബാങ്ക് 1920 സ്ഥാപിതമായ കേരളത്തിലെ ഏറ്റവും പഴയ സ്വകാര്യ ബാങ്കാണ്. തൃശൂരാണ് ആസ്ഥാനം.14 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാന്നിധ്യം ഉണ്ട്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ അറ്റ പലിശ വരുമാനം 17 % വര്‍ധിച്ച് 325 കോടി രൂപയായി. അറ്റാദായം 1.6 % വര്‍ധിച്ച് 120.6 കോടി രൂപ.
ബാങ്കിന് നിലവില്‍ 608 ബ്രാഞ്ചുകളും, 507 എ ടി എം കള്‍ ഉണ്ട്. ഈ സാമ്പത്തിക വര്‍ഷം 100 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. സ്വര്‍ണ വായ്പയില്‍ 13 % തുടര്‍ച്ചയായ വളര്‍ച്ച കൈവരിച്ചു. കാര്‍ഷിക, മൈക്രോ ഫിനാന്‍സ്, റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് വായ്പകളിലും നല്ല വളര്‍ച്ച നേടി. 2022-23 ല്‍ 24 % വായ്പ വളര്‍ച്ച, 2024 -25 ല്‍ 20 % വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2022 -23 രണ്ടാം പകുതിയില്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് നല്‍കുന്ന വായ്പയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു. സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കാനായി മൂലധന നിക്ഷേപം നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും, ലാഭക്ഷമത വര്‍ധിപ്പിക്കാനും കഴിയും.
അടുത്ത മൂന്ന് വര്‍ഷത്തില്‍ വായ്പയില്‍ 25 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും, ആസ്തിയില്‍ നിന്നുള്ള ആദായം 1.8 %. 2030 ല്‍ മൊത്തം വായ്പകളില്‍ 20 % സ്വര്‍ണ വായ്പ, 30 % റീറ്റെയ്ല്‍ , ചെറുകിട -ഇടത്തരം വ്യസായങ്ങള്‍ക്കുള്ള 30 % എന്നിങ്ങനെ യായിരിക്കും. മൊത്തം വരുമാനം 10 -15 % വര്‍ധിക്കും.
കൂടുതല്‍ നിയമനങ്ങള്‍, പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതു കൊണ്ട് പ്രവര്‍ത്തന ചെലവ് വര്ധിക്കുന്നുണ്ട്. അറ്റ പലിശ ആദായം 5.5 % നിലനിര്‍ത്താന്‍ കഴിയും. കോവിഡ് പ്രൊവിഷനിങ്ങിനു വേണ്ടി 110 കോടി രൂപ നിലനിര്‍ത്തിയിട്ടുണ്ട്.
വായ്പകകളില്‍ വളര്‍ച്ച, മികച്ച അറ്റ പലിശ വരുമാനം, ബ്രാഞ്ച് വികസനം, സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നിക്ഷേപം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സി എസ് ബി ബാങ്ക് വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -340 രൂപ
നിലവില്‍ 235 രൂപ.
(Stock Recommendation by Dolat Capital )