സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, ഈ ഓഹരിയില്‍ 20% മുന്നേറ്റ സാധ്യത

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഉല്‍പാദന ശേഷി 65% വര്‍ധിച്ചു, പുതിയ സിമന്റ് ബ്രാന്‍ഡ് പുറത്തിറക്കി

Update: 2023-10-19 08:20 GMT

Image courtesy: dalmia bharat 

ഇന്ത്യയിലെ നാലാമത്തെ വലിയ സിമന്റ് നിര്‍മാണ കമ്പനിയാണ് ഡാല്‍മിയ ഭാരത് (Dalmia Bharat Ltd). മൊത്തം ഉല്‍പാദന ശേഷി 43.7 ദശലക്ഷം ടണ്‍. 2031ല്‍ ഉല്‍പാദന ശേഷി 110-130 ദശലക്ഷം ടണ്ണാണ് ലക്ഷ്യമിടുന്നത്. പുതിയ ബ്രാന്‍ഡുകള്‍ പുറത്തിറക്കിയും പുതിയ വിപണികളില്‍ പ്രവേശിച്ചും കമ്പനി വളര്‍ച്ചയുടെ പാതയിലാണ്. 2023 ഫെബ്രുവരി 17ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചിരുന്നു (Stock Recommendation by Geojit Financial Services). ലക്ഷ്യ വിലയായ 2,214 രൂപ കടന്നു. ഈ സാഹചര്യത്തില്‍ ഓഹരിയുടെ തുടര്‍ന്നുള്ള മുന്നേറ്റ സാധ്യത അറിയാം:

1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വില്‍പ്പന 6.6% വര്‍ധിച്ച് 6.2 ദശലക്ഷം ടണ്ണായി. വരുമാനം 6% വര്‍ധിച്ച് 3,149 കോടി രൂപയായി. പ്രവര്‍ത്തന ചെലവ് ടണ്ണിന് 7% കുറഞ്ഞു. അതിന് കാരണം വ്യത്യാസപ്പെടുന്ന ചെലവ് (variable cost) 14%, കടത്തുകൂലി 7%, മറ്റു ചെലവുകള്‍ 1% കുറഞ്ഞത് കൊണ്ടാണ്. ഡിപ്രീസിയേഷന്‍, ധനകാര്യ ചെലവുകള്‍ 21%, 80% എന്നിങ്ങനെ വര്‍ധിച്ചു. എന്നാല്‍ മറ്റു വരുമാനം 118% വര്‍ധിച്ചു.

2. കല്‍ക്കരിയുടെ വില വര്‍ധിച്ചെങ്കിലും തുടര്‍ന്നുള്ള പാദങ്ങളില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഊര്‍ജ ചെലവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. കമ്പനിയുടെ മൊത്തം ഊര്‍ജ ഉപഭോഗത്തിന്റെ 29% ഹരിത ഊര്‍ജമാണ്.

3. കിഴക്കന്‍ മേഖലയില്‍ സിമന്റ് വില 50 കിലോ ചാക്കിന് 50 രൂപ വരെ വര്‍ധിച്ചത് കമ്പനിക്ക് നേട്ടമായി. തെക്കന്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചത് കൊണ്ട് ചാക്കിന് 30 രൂപ വില വര്‍ധിപ്പിച്ചിട്ടുണ്ട്

4. സെപ്റ്റംബര്‍ പാദത്തില്‍ മൂലധന ചെലവ് 600 കോടി രൂപയായി. 2023-24 ആദ്യ പകുതിയില്‍ 5.1 ദശലക്ഷം ടണ്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചു, ക്ലിങ്കര്‍ ശേഷി 5 ലക്ഷം ടണ്‍ വര്‍ധിപ്പിച്ചു.

5. അസംസ്‌കൃത വസ്തുക്കളുടെ വില 2% മൊത്തത്തില്‍ വര്‍ധിച്ചു- ചാരത്തിന്റെ (ഫ്ളൈ ആഷ്) വില 5%, സ്ലാഗ് വില 10% വര്‍ധിച്ചു.

6 . ഉയര്‍ന്ന ഗുണനിലവാരമുള്ള ഡാല്‍മിയ സുപ്രീം സിമന്റ് പുറത്തിറക്കി. പോര്‍ട്ട് ലാന്‍ഡ് സ്ലാഗ് സിമന്റിന്റെ ഏറ്റവും വലിയ നിര്‍മാതാക്കളാണ്.

7. ഗ്രാമീണ, അഫോര്‍ഡബിള്‍ ഭവനങ്ങളുടെ നിര്‍മാണം വര്‍ധിക്കുന്നത് കൊണ്ട് സിമന്റ് ഡിമാന്‍ഡ് ഉയരും. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതും സിമന്റ് വ്യവസായത്തിന് നേട്ടമാണ്. 

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 2,800 രൂപ

നിലവില്‍- 2234.40

Stock Recommendation by Motilal Oswal Financial Services.

(stock market investments are subject to market risks)


Tags:    

Similar News