ശക്തമായ ബാലന്‍സ് ഷീറ്റ്, ഈ ബാങ്ക് ഓഹരിയില്‍ 24% മുന്നേറ്റ സാധ്യത

വായ്പകളില്‍ 19% വര്‍ധന, സ്ഥിര നിക്ഷേപങ്ങളില്‍ 4.9% വളര്‍ച്ച

Update:2023-08-01 17:34 IST

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കാണ് ഡി.സി.ബി ബാങ്ക്. 2023-24 ജൂണ്‍ പാദത്തിലെ ബാങ്കിന്റെ സാമ്പത്തിക ഫലങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ ഓഹരിയില്‍ മുന്നേറ്റ സാധ്യത ഉണ്ട്.

1. 2023 24 ലെ ജൂണ്‍ പാദത്തില്‍ അറ്റാദായം 31% വളര്‍ച്ചയോടെ 127 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 3.26%, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.19% (മുന്‍ വര്‍ഷത്തെക്കാള്‍ കുറവ്).
2. വായ്പ അനുവദിച്ചതില്‍ 19% വര്‍ധന ഉണ്ടായി. 35,470 കോടി രൂപയാണ് മൊത്തം വായ്പകള്‍. കാര്‍ഷിക, മോര്‍ട്‌ഗേജ് വായ്പകളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതാണ് മൊത്തം വായ്പ വര്‍ധിക്കാന്‍ കാരണം. നിക്ഷേപങ്ങള്‍ 22.6 ശതമാനം വര്‍ധിച്ച് 43,000 കോടി രൂപയായി.
3. ജൂണ്‍ പാദത്തില്‍ 8 പുതിയ ശാഖകള്‍ തുറന്നു. ഈ സാമ്പത്തിക വര്‍ഷം മൊത്തം 25-30 ശാഖകള്‍ തുറക്കാനാണ് ഉദ്ദേശം. പുതിയ ശാഖകള്‍ ആരംഭിക്കുന്നത് പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതും ചെലവ് കൂട്ടും.
4. വരവ്-ചെലവ് അനുപാതം 55 ശതമാനമായി കുറയുമെന്ന് കരുതുന്നു -നിലവില്‍ 63.9%. മൊത്തം ചെലവ് 22.9% വര്‍ധിച്ചു.
5 നിലവിലെ എം.ഡിയും സി.ഇ.ഒയുമായ മുരളി നടരാജന്റെ കാലാവധി 2023-24ല്‍ അവസാനിക്കും. പുതിയ തലവനെ ഉടന്‍ കണ്ടെത്തുമെന്ന് കമ്പനി അറിയിച്ചു.
6. നിര്‍മാണ ധനസഹായം, ഇന്‍ക്ലൂസിവ് ബാങ്കിംഗ് എന്നി വിഭാഗങ്ങളിലും മികച്ച വളര്‍ച്ച നേടി. ചെലവ് ആസ്തി അനുപാതം 2.4%-2.5 ശതമാനമായി കുറയും.
7. ഓരോ 4-5 വര്‍ഷവും ബാലന്‍സ് ഷീറ്റ് ഇരട്ടിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അറ്റ പലിശ മാര്‍ജിന്‍ 3.83 ശതമാനമായി.
8. വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് വായ്പ തിരിച്ചടവില്‍ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ശക്തമായ ബാലന്‍സ് ഷീറ്റ് ബാങ്കിന്റെ വളര്‍ച്ചക്ക് കരുത്ത് നല്‍കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -153 രൂപ
നിലവില്‍ - 123 രൂപ
Stock Recommendation by Nirmal Bang Research.

(Equity investing is subject to market risk. Always do your own research before Investing)

Tags:    

Similar News