വൈദ്യുത വാഹന രംഗത്ത് ശക്തമാകുന്ന എന്‍ജിനിയറിംഗ് കമ്പനി, ഓഹരി 20 ശതമാനം ഉയര്‍ച്ച നേടാം
ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍, ജനറേറ്ററുകള്‍, ഘടകങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗ്രീവ്‌സ് കോട്ടണ്‍
പ്രമുഖ എന്‍ജിനിയറിംഗ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ (Greaves Cotton Ltd) പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ജനറേറ്റര്‍ തുടങ്ങിയ ഉത്‌പന്നങ്ങള്‍ കൂടാതെ വൈദ്യുത വാഹന രംഗത്തും സജീവമായിട്ടുണ്ട്. 2022 -23 മാര്‍ച്ച് പാദത്തില്‍ മികച്ച വരുമാനവും വളര്‍ച്ചയും നേടിയ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ നോക്കാം:
1. 2022-23 മാര്‍ച്ച് പാദത്തില്‍ വരുമാനത്തില്‍ 33.2 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി 826.9 കോടി രൂപയായി. അറ്റാദായം 62.9 ശതമാനം വര്‍ധിച്ച് 27.2 കോടി രൂപയായി.
2. എന്‍ജിന്‍ ബിസിനസില്‍ 20.7 ശതമാനം വളര്‍ച്ച (ത്രൈമാസ അടിസ്ഥാനത്തില്‍) കൈവരിച്ചപ്പോള്‍, വൈദ്യുത വാഹന ബിസിനസില്‍ 171 ശതമാനം വളര്‍ച്ച നേടി. വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന 175 ശതമാനം വര്‍ധിച്ച് 38,954 വാഹനങ്ങളായി. ഇ-മൊബിലിറ്റി വിഭാഗത്തില്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയായി (break even).
3. മൊത്തം മാര്‍ജിന്‍ 0.7 ശതമാനം കുറഞ്ഞ് 25.6 ശതമാനമായി. അറ്റ മാര്‍ജിന്‍ 2.13 ശതാനം വര്‍ധിച്ച് 4.7 ശതമാനമായി (വാര്‍ഷിക അടിസ്ഥാനത്തില്‍).
4. 2023 -24 ല്‍ എന്‍.എക്‌സ്.ജി (NXG) എന്ന പേരില്‍ ഉയര്‍ന്ന വേഗതയുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് നല്‍കുന്ന ഫെയിം 2 (FAME 2) സബ്സിഡി ലഭിച്ചിട്ടില്ല. മൊത്തം കുടിശ്ശിക 350 കോടി രൂപ.
5. ബി 2 ബി ബിസിനസിലും ബി 2 സി ബിസിനസിലും (വരുമാനത്തിന്റെ 66 ശതമാനം ലഭിക്കുന്നത്) ഒരു പോലെ പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് ഗ്രീവ്‌സ് കോട്ടണ്‍.
6. വാണിജ്യ വാഹനങ്ങള്‍ക്കും വ്യവസായ, നിര്‍മാണ ഉപകരണങ്ങള്‍ക്കും കേബിളുകള്‍ നിര്‍മിക്കുന്ന എക്‌സെല്‍ കണ്‍ട്രോള്‍ ലിങ്കേജ് എന്ന കമ്പനിയില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം കരസ്ഥമാക്കി. ഉയര്‍ന്ന മാര്‍ജിനുള്ള ബിസിനസാണ് ഏറ്റെടുത്ത കമ്പനിയുടേത്. ഇതിലൂടെ വരുമാനവും ലാഭവും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വൈദ്യുത വാഹനങ്ങളുടെ വില 4,000 രൂപവരെ വര്‍ധിപ്പിച്ചു. ഉത്പന്ന വില വര്‍ധിക്കുന്നതും വൈദ്യുത വാഹന രംഗത്തെ കടുത്ത മത്സരവും കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചേക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -183 രൂപ
നിലവില്‍ -152.70 രൂപ.
Stock Recommendation by Sharekhan by BNP Paribas
(Equity investing is subject to market risk. Always do your own research before investing)