വൈദ്യുത വാഹന വിപണിയുടെ വളർച്ച ഈ ഓഹരിക്ക് ഗുണകരം
വരുമാനം 30% വര്‍ധിച്ച് 781.10 കോടി രൂപ, അറ്റാദായം 6.85% വര്‍ധിച്ച് 62.65 കോടി രൂപ
വാഹനങ്ങള്‍ക്ക് ലൂബ്രിക്കന്റ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്‌സ് (Gulf Oil Lubricants). ഫെബ്രുവരിയില്‍ ഈ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
ഇനിയും ഈ ഓഹരി ഉയരാന്‍ സാധ്യത ഉണ്ട്, കാരണങ്ങള്‍ അറിയാം :
1. ലൂബ്രിക്കന്റ്‌സ് വ്യവസായം വരുന്ന വര്‍ഷങ്ങളില്‍ 3 -4 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കും.
2. ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ കൂടാതെ വൈദ്യുത വാഹനങ്ങള്‍ക്കും ലൂബ്രിക്കന്റ്‌സ് ഉല്‍പാദിപ്പിച്ചു തുടങ്ങി.
3. കോവിഡ് കാലഘട്ടത്തിന് ശേഷം ഉല്‍പ്പാദന ചെലവ് വര്‍ധിച്ചത് നേരിടാന്‍ റീറ്റെയ്ല്‍ വില വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഇതിലൂടെ മാര്‍ജിന്‍ നിലനിര്‍ത്താന്‍ സാധിച്ചു.
4. വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ട സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങളും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതിന് വൈദ്യുത വാഹനങ്ങളുടെ വിപണി വികസിക്കുന്ന സാഹചര്യത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കും.
5. നിലവില്‍ മൊത്തം ബിസിനസിന്റെ 43% ഡീസല്‍ വാഹനങ്ങക്ക് ല്യൂബ്രിക്കന്റ്റ്‌സ് വിതരണം ചെയ്യുന്നതിലൂടെയാണ് ലഭിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങളില്‍ വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച വലിയ വാഹനങ്ങളുടെ വളര്‍ച്ചയെ അപേക്ഷിച്ചു കുറവായിരിക്കും. അതിനാല്‍ നിലവില്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തുടര്‍ന്നും ഡിമാന്‍ഡ് ഉണ്ടാകും.
നികുതിക്കും, പലിശക്കും മുന്‍പുള്ള ആദായം വര്‍ധിക്കും (EBITDA ). മാര്‍ജിന്‍ 14 -16% നിലനിര്‍ത്താന്‍ കഴിയും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില- 625 രൂപ
നിലവില്‍- 428 രൂപ
Stock Recommendation by Emkay Global
Equity investing is subject to market risk. Always do your own research before investing.