കൂടുതൽ ഓർഡറുകൾ, ഈ എന്‍ജിനിയറിംഗ്‌ കമ്പനി ഓഹരി 29% ഉയരാം

മഴമൂലം പദ്ധതി നടത്തിപ്പിൽ കാലതാമസം, സർക്കാർ മേഖലയിൽ നിന്ന് കൂടുതൽ ഓർഡറുകൾ

Update:2023-08-05 10:23 IST

Image : Canva

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്ന പ്രമുഖ കമ്പനിയാണ് 2003ൽ സ്ഥാപിതമായ എച്ച്.ജി. ഇൻഫ്രാ എന്‍ജീനിയറിംഗ് ലിമിറ്റഡ് (HG Infra Engineering Ltd). 2023-24 ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം മെച്ചപ്പെട്ടു, അറ്റാദായം വർധിച്ചു. ഈ സാഹചര്യത്തിൽ ഈ ഓഹരിയുടെ മുന്നോട്ടുള്ള സാധ്യതകൾ നോക്കാം :

1. 2023 -24 ജൂൺ പാദത്തിൽ വരുമാനം 19.3% വർധിച്ച് 1,271 കോടി രൂപയായി. നികുതിക്കും  പലിശയ്ക്കും മറ്റും മുൻപുള്ള വരുമാനം 26% വർധിച്ച് 200 കോടി രൂപയായി. എബിറ്റ്ഡ (EBITDA) മാർജിൻ 16.1 ശതമാനമായി വർധിച്ചു (നേരത്തെ 15.2%).
2. 2023-24 മുതൽ  2024-25 വരെയുള്ള കാലയളവിൽ 100 കോടി രൂപ വീതം മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.
3. മൊത്തം 12 ഹൈബ്രിഡ് അന്വിറ്റി മോഡൽ (എച്ച്.എ.എം) പദ്ധതികൾ നടപ്പാക്കുന്നതിൽ 1,590 കോടി രൂപയുടെ ഓഹരി പങ്കാളിത്തം ആവശ്യമുണ്ട്. റോഡ് നിർമാണത്തിന് സർക്കാർ ബി.ഒ.ടി മാതൃകയ്ക്ക്‌ പകരം കൂടുതൽ എച്ച്.എ.എം പദ്ധതികളാണ് നടപ്പാക്കുന്നത്‌. ഇത് അനുസരിച്ച് ഒരു നിശ്ചിത തുക ആദ്യവർഷങ്ങളിൽ ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്പനികൾക്ക് നൽകും. തുടർന്ന് ആസ്തി നിർമ്മാണത്തിന്റെ  പുരോഗതി അനുസരിച്ചാണ് പണം നൽകുന്നത്. 
എച്ച്.എ.എം
 പദ്ധതികൾ നടപ്പാക്കുന്ന കമ്പനിക്ക് നിശ്ചിത കാലങ്ങളിൽ പണം ലഭിക്കുന്നത് കൊണ്ട് ആദായകരമാണ്.
4. ജൂണിൽ മൊത്തം കടം 670 കോടി രൂപ, അറ്റ കടം 550 കോടി രൂപ. മാർച്ച് പാദത്തിൽ ഇത് യഥാക്രമം 500 കോടി രൂപ, 320 കോടി രൂപ എന്നിങ്ങനെയായിരുന്നു.
5 . മൂന്ന് പദ്ധതികൾക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു. ജൂൺ പാദത്തിൽ ജീവനക്കാരുടെ ചെലവ് 71.5 കോടി രൂപയായി വർധിച്ചു. മറ്റു ചെലവുകൾ 86 കോടി രൂപയിൽ നിന്ന് 280 കോടി രൂപയായി. അറ്റാദായം 21.3% വർധിച്ച് 118.4 കോടി രൂപയായി.
6.11 സംസ്ഥാനങ്ങളിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. നിലവിലെ ഓർഡറുകളിൽ 
കൂടുതലും 
സർക്കാരിന് വേണ്ടി എച്ച്.എ.എം മാതൃകയിൽ ഹൈവേ നിർമിച്ചു നൽകുന്നതാണ്. 3 മെട്രോ, റെയില്‍വേ പദ്ധതികൾ ലഭിച്ചു.
7. മേയ്‌, ജൂൺ മാസങ്ങളിൽ 4 പദ്ധതികൾ തുടങ്ങാനുള്ള അനുമതി ലഭിച്ചു.
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy) 
ലക്ഷ്യ വില - 1,201 രൂപ
നിലവിൽ - 932 രൂപ
Stock Recommendation by HDFC Securities.

(Equity investing is subject to market risk. Please do your own research or consult a financial advisor before investing)

Tags:    

Similar News