എച്ച് ഡി എഫ് സി ബാങ്ക് ഓഹരിയിൽ മുന്നേറ്റം തുടരുമോ? ലക്ഷ്യ വില അറിയാം

വരുമാനത്തിൽ 31.53ശതമാനം വർധനവ്, അറ്റാദായം 18.53 ശതമാനം വർധിച്ചു

Update:2023-01-20 15:33 IST

എച്ച് ഡി എഫ് സി ബാങ്ക് 2022 -23 ആദ്യ പാദത്തിൽ മികച്ച വരുമാനവും, ആദായവും നേടിയിട്ടുണ്ട്. ഡിസംബർ പാദം സാമ്പത്തിക ഫലം വരുന്നതിനോട് അനുബന്ധിച്ച് ജനുവരി 10 ന് ശേഷം ഓഹരിയിൽ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

2022 -23 ഡിസംബർ പാദത്തിൽ വരുമാനം 31.53 % വർധിച്ച് 42707.77 രൂപയായി. അറ്റാദായം 18.53 % വർധിച്ച് 12,259.49 കോടി രൂപയായി. അറ്റ പലിശ മാർജിൻ 0.11 % വർധിച്ച് 4.84 ശതമാനമായി. റീറ്റെയ്ൽ ബിസിനസ് വിഭാഗം മെച്ചപ്പെട്ടു.

ചില്ലറ മൊത്ത വ്യാപാര അനുപാതം 43:57 ൽ നിന്ന് 45 :55 ആയി ഉയർന്നു. ബിസിനസ് മെച്ചപ്പെടുന്നത് അനുസരിച്ച് 684 പുതിയ ബ്രാഞ്ചുകൾ ഡിസംബർ പാദത്തിൽ ആരംഭിച്ചിട്ടുണ്ട്. 600 ബ്രാഞ്ചുകൾ കൂടി ആരംഭിക്കും.

വായ്‌പ കളിൽ നിന്നുള്ള ആദായം മെച്ചപ്പെട്ടു, വായ്‌പ ചെലവ് 4.41 ശതമാനത്തിൽ നിർത്താൻ കഴിഞ്ഞത് മാർജിൻ മെച്ചപ്പെടുത്തി. മൊത്തം ഡെപ്പോസിറ്റുകളുടെ 84 % റീറ്റെയ്ൽ വിഭാഗത്തിലാണ്.

റീറ്റെയ്ൽ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതു കൊണ്ടും വരാനിരിക്കുന്ന എച്ച് ഡി എഫ് സി ലിമിറ്റഡുമായി യിട്ടുള്ള ലയനവും പ്രവർത്തന ചെലവ് വര്ധിപ്പിക്കുന്നുണ്ട്. 5863 ജീവനക്കാരെ പുതുതായി നിയമിച്ചത് കൊണ്ട് പ്രവർത്തന ചെലവ് വർധിച്ചിട്ടുണ്ട്.

കോർപ്പറേറ്റ്  വായ്‌പ വിഭാഗത്തിൽ വില നിർണയ സമ്മർദ്ധം ഉണ്ടായത് കൊണ്ട് ഏകദേശം 40,000 കോടി രൂപയുടെ ബിസിനസ് വേണ്ടന്ന് വെച്ചു. വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് സേവനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ട് നിലവിൽ 1.51 ലക്ഷം ഗ്രാമങ്ങളിൽ നിന്ന് രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കും.

ക്രെഡിറ്റ് കാർഡ് ബിസിനസ്, വ്യക്തിഗത വായ്‌പ എന്നിവയിൽ വളർച്ച നേടാൻ സാധിച്ചിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തികൾ 1.23 %. മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൽ എച്ച് ഡി എഫ് സി ബാങ്ക് എന്നും മുന്നിലായിരുന്നു. ഇപ്പോൾ മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഡിജിറ്റൽ പരിവർത്തനത്തിൻ റ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

വായ്‌പ, ഡെപ്പോസിറ്റ് എന്നിവയിൽ തുടർന്നും മികച്ച വളർച്ച നേടാൻ ബാങ്കിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റ പലിശ വരുമാനവും, മാർജിനും മെച്ചപ്പെടും.


നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 1850 രൂപ

നിലവിൽ - 1,660  രൂപ


(Stock Recommendation by Prabhudas Lilladher )

#stock recommendation # HDFC Bank

Tags:    

Similar News