ഈ ഇരുചക്ര വാഹന ഓഹരി മുന്നേറുമോ?
പ്രീമിയം വാഹനങ്ങള്‍ കൂടുതല്‍ പുറത്തിറക്കും, വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ നേതൃ സ്ഥാനം ലക്ഷ്യമിടുന്നു
മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ നഷ്ടപെട്ട വിഹിതം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് ഹീറോ മോട്ടോ കോര്‍പ്പ് (Hero Moto Corp Ltd). അന്താരാഷ്ട്ര ബിസിനസും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് അനുകൂലമായ കാര്യങ്ങള്‍ നോക്കാം:
1. 125-450 സി.സി വിഭാഗത്തില്‍ പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നു. ഇരുചക്ര വാഹന വിപണിയില്‍ നേതൃ സ്ഥാനം നേടാന്‍ ശ്രമിക്കും.
2. സമ്പദ്ഘടനയുടെ വളര്‍ച്ച തിരിച്ചുകയറുന്ന സാഹചര്യത്തില്‍ ഇരുചക്ര വാഹനങ്ങളുടെ വിപണി മെച്ചപ്പെടും. വൈദ്യുത വാഹനങ്ങളുടെ വിതരണം നിലവില്‍ മൂന്ന് നഗരങ്ങളില്‍ മാത്രമാണ്. 2023-24 ല്‍ 100 നഗരങ്ങളിലേക്ക് വിതരണം ശക്തിപ്പെടുത്തും.
3. അന്താരാഷ്ട്ര വിപണിയില്‍ 10 രാജ്യങ്ങളില്‍ ബിസിനസ് ശക്തമാക്കാന്‍ ശ്രമിക്കും.
4. ആദ്യമായി ഇരു ചക്ര വാഹനങ്ങള്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാനായി വിവിധ പ്രചാരണ പരിപാടികള്‍ നടത്തും. വിദ എന്ന വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ ഫ്‌ളിപ്പ് കാര്‍ട്ട് വഴിയും വില്‍പ്പന നടത്തും.
5. എക്‌സ് ടെക് (X tec ) മോഡലുകള്‍ മെച്ചപ്പെടുത്തി 125-450 സി.സി പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കും.
6. മോട്ടോര്‍ സൈക്കിളുകളുടെ വിപണി വളര്‍ത്താനായി 100 പ്രത്യേക ഷോറൂമുകള്‍ ആരംഭിക്കും. ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ല. 5-7 വര്‍ഷങ്ങള്‍ക്ക് ശേഷം വൈദ്യുത ബൈക്കുകള്‍ ആദായകരമാകുമെന്ന് കമ്പനി വിശ്വസിക്കുന്നു. വാഹനങ്ങള്‍ ഒഴികെ ഉള്ള ബിസിനസില്‍ നിന്നുള്ള വരുമാനം 5,000 കോടി രൂപയാണ്. വരും വര്‍ഷങ്ങളില്‍ 10,000 കോടി രൂപയായി വര്‍ധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 3357 രൂപ
നിലവില്‍ - 2831.75 രൂപ
Stock Recommendation by Nirmal Bang Research.
(Equity investing is subject to market risk. Always do your own research before investing)