ഐസിഐസിഐ ലൊംബാര്‍ഡ് ഇന്‍ഷുറന്‍സ് ഓഹരി ഉയരാന്‍ സാധ്യത
അറ്റാദായം 11% വര്‍ധിച്ചു, മൂലധന നേട്ടം 152 കോടി രൂപയായി ഉയര്‍ന്നു
ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി (ICICI Lombard General Insurance Company Ltd ) നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ശക്തമായ വളര്‍ച്ച കൈവരിച്ച കമ്പനിയാണ്. പ്രൊമോട്ടര്‍മാരായ ഐസിഐസി ബാങ്കിന് പകുതിയോളം ഓഹരി പങ്കാളിത്തം ഉണ്ട്. 2022 ല്‍ 14 പുതിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ഈ അവസരത്തില്‍
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍:
- ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സ്, യാത്ര ഇന്‍ഷുറന്‍സ് വിഭാഗത്തിലാണ് പുതിയ സ്‌കീമുകള്‍ കൊണ്ടുവന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പദ്ധതികളും, സൈബര്‍ തട്ടിപ്പുകള്‍ക്ക് വിധേയരാകുന്നവര്‍ക്ക് സംരംക്ഷണം നല്‍കുന്ന പ്രത്യേക പദ്ധതിയും കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിച്ചു.
- 2022 -23 ഡിസംബര്‍ പാദത്തില്‍ അറ്റാദായം 353 കോടി രൂപയായി. മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം 16 .9 % വര്‍ധിച്ച് 5493 കോടി രൂപയായി. സംയോജിത അനുപാതം (Combined Ratio) 104.4 %. നഷ്ടവും ചെലവും കണക്കാക്കി പ്രീമിയം വരുമാനം കൊണ്ട് ഹരിക്കുമ്പോഴാണ് സംയോജിത അനുപാതം ലഭിക്കുന്നത്. 100 ന് മുകളിലാണ് അനുപാതം എങ്കില്‍ കമ്പനി പ്രീമിയം വരുമാനത്തേക്കാള്‍ കൂടുതല്‍ തുക ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് നല്‍കേണ്ടി വരുന്നു.
-സംയോജിത അനുപാതം കൂടിയാലും നിക്ഷേപങ്ങളില്‍ നിന്ന് ആദായം ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. സംയോജിത അനുപാതം 102 .5 ശതമാനമായി മെച്ചപ്പെടുമെന്ന് കരുതുന്നു.( 2021 -22 ല്‍ 108 .8).
- മോട്ടോര്‍ ഇന്‍ഷുറന്‍സില്‍ പ്രീമിയം വരുമാനം 10 % വളര്‍ച്ച കൈവരിച്ചു (2022 -23 ഏപ്രില്‍ -സെപ്റ്റംബര്‍). മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് അപേക്ഷകള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം നല്‍കുന്നത് കൊണ്ടാണ് വളര്‍ച്ച കുറഞ്ഞിരിക്കുന്നത്.
-റീറ്റെയ്ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിസംബര്‍ പാദത്തില്‍ 40% വളര്‍ച്ച കൈവരിച്ചു. ബാങ്ക് അഷ്വറന്‍സ് ബിസിനസ് 39.3 % വളര്‍ച്ച കൈവരിച്ചു. മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം 2022 -23 ല്‍ 23 %, 2023 -24 ല്‍ 17 % വാര്‍ഷിക വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.
-നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം 8 ശതമാനമാകും. 2021 -22 മുതല്‍ 2023 -24 കാലയളവില്‍ വരുമാനത്തില്‍ 26 %, ഓഹരിയില്‍ നിന്നുള്ള ആദായത്തില്‍ 18.4 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് നേടാന്‍ സാധിക്കും. മോട്ടോര്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ വിലനിര്ണയ സമ്മര്‍ദ്ധം നേരിടുന്നുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1445 രൂപ
നിലവില്‍ - 1160 രൂപ
( Stock Recommendation by ICICI Securities )