ഹോട്ടല്‍ ശൃംഖല വിപുലപ്പെടുത്തുന്നു, ഈ ടാറ്റ ഓഹരി ആകർഷകം

ഏകീകൃത പ്രവര്‍ത്തനവരുമാനം പകുതിയിലേറെ വര്‍ധിച്ചു, മാര്‍ജിനില്‍ 6.4% വര്‍ധനവ്

Update: 2023-02-21 14:36 GMT

ടാറ്റ ഗ്രൂപ്പിന് കീഴില്‍ ഹോട്ടല്‍ ശൃംഖല നടത്തുന്ന പ്രമുഖ കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് (Indian Hotels Company Ltd). ഇതില്‍ ടാറ്റ സണ്‍സ് ഓഹരി വിഹിതം 38.2 ശതമാനമാണ്. താജ്, വിവാന്റ, ജിഞ്ചര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള കമ്പനിയായ  ഇന്ത്യന്‍ ഹോട്ടല്‍സ് സ്ഥാപിതമായത് 1903 ലാണ്. 11 രാജ്യങ്ങളില്‍ 100 സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ നടത്തുന്നുണ്ട്. 120 വര്‍ഷത്തെ പാരമ്പര്യ മുള്ള ഹോട്ടല്‍ കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ്.

ഈ ഓഹരിയില്‍ നിക്ഷേപിക്കാനുള്ള കാരണങ്ങള്‍ അറിയാം:

1. 2022 -23 ഡിസംബര്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം 51.7% വര്‍ധിച്ച് 1686 കോടി രൂപയായി. ആഭ്യന്തര ബിസിനസില്‍ മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞു.

2. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം (EBITDA) 85.6% വര്‍ധിച്ച് 597 കോടി രൂപയായി. EBITDA മാര്‍ജിന്‍ 6.4% വര്‍ധിച്ച് ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചു -35.4%.

3. ഹോട്ടലുകളില്‍ താമസ നിരക്ക് (occupancy rate) 70 ശതമാനം നേടാന്‍ കഴിഞ്ഞു. കോവിഡിന് മുന്‍പുള്ള തിനെ ക്കാള്‍ 27% വര്‍ധിച്ചു.

4. അറ്റാദായം 403.5% വര്‍ധിച്ച് 383 കോടി രൂപയായി.

5. എല്ലാ വിഭാഗത്തിലും ഹോട്ടല്‍ ശൃംഖല വികസിപ്പിക്കുകയാണ്. കൊച്ചിയില്‍ ഫെബ്രുവരിയില്‍ കൊച്ചിയില്‍ 4 മത്തെ ജിഞ്ചര്‍ ഹോട്ടല്‍ ആരംഭിച്ചു. 73 മുറികള്‍ ഉള്ള പേള്‍ ഡ്യുണ്‍സ് ഹോട്ടലാണ് ഇപ്പോള്‍ ജിഞ്ചര്‍ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തിയത്. വിവാന്‍ റ്റ ബ്രാന്‍ഡില്‍ ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ പുതിയ ഹോട്ടലുകള്‍ തുടങ്ങുന്നു.

6. കോവിഡ് കഴിഞ്ഞ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകളും, വിനോദ സഞ്ചാരവും വര്‍ധിച്ചത് കൊണ്ട് ബിസിനസ് ഹോട്ടലുകള്‍ക്കും വിനോദ ഹോട്ടലുകള്‍ക്കും ഡിമാന്‍ഡ് വര്‍ധനവ് ഉണ്ട്.

ചെലവ് ചുരുക്കിയും വരുമാനം വര്‍ധിപ്പിച്ചും, ബിസിനസ് വിപുലീകരിച്ചും ഇന്ത്യന്‍ ഹോട്ടല്‍സ് മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം ശേഖരിക്കുക (accumulate)

ലക്ഷ്യ വില -357 രൂപ

നിലവില്‍ - 316 രൂപ


Stock Recommendation by Geojit Financial Services Ltd

Equity investing is subject to market risk. Always do your own research before investing.

Tags:    

Similar News