വളര്‍ച്ചയ്ക്ക് കളമൊരുക്കി ഈ പെയ്ന്റ് കമ്പനി ഓഹരി
വ്യാവസായിക പെയിന്റ് വിപണിയില്‍ ആധിപത്യം, കുറഞ്ഞ ലാഭമുള്ള ബിസിനസ് ഒഴിവാക്കുന്നു
പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ കന്‍സായി നെരോലാക് (Kansai Nerolac Paints Ltd ) 2022 -23 മാര്‍ച്ച് പാദത്തില്‍ വരുമാനത്തില്‍ 13 ശതമാനം വളര്‍ച്ച കൈവരിച്ചു. മാര്‍ജിനും മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റമുണ്ട്. ഇനിയും 10 ശതമാനം വില ഉയരാന്‍ സാധ്യത ഉണ്ട്, കാരണങ്ങള്‍ നോക്കാം.
1. വിറ്റുവരവ് 13 ശതമാനം വര്‍ധിച്ച് 1734 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 3.97 ശതമാനം വര്‍ധിച്ച് 31.9 ശതമാനമായി.
2. അലങ്കാര പെയിന്റ് വിഭാഗത്തില്‍ 14 പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. വ്യാവസായിക പെയിന്റ് വിഭാഗത്തിലും മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു.
3. ഓട്ടോമൊബൈല്‍ പെയിന്റ് വിഭാഗത്തില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ജീവനക്കാരുടെ ചെലവ് (-6 %) കുറഞ്ഞത് കൊണ്ട് പലിശയ്ക്കും നികുതിക്കും മറ്റും മുന്‍പുള്ള ലാഭ മാർജിൻ 4.24 ശതമാനം വര്‍ധിച്ച് 9.7 ശതമാനമായി.
4. എണ്ണ വില കുറഞ്ഞത് മൂലം വരും പാദങ്ങളില്‍ ലാഭം മെച്ചപ്പെടുമെന്ന് കരുതുന്നു. വ്യാവസായിക പെയിന്റ് ഉത്പന്ന വില വര്‍ധിപ്പിച്ചും ലാഭം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
5. നിലവില്‍ ഉത്പാദന ശേഷി 606 ദശലക്ഷം ലിറ്ററാണ് -ഇത് 154 ദശലക്ഷം ലിറ്റര്‍ വര്‍ധിപ്പിക്കുകയാണ്. മൊത്തം മൂലധന ചെലവ് 316 കോടി രൂപ.
6. വ്യാവസായിക പെയിന്റ് വിഭാഗത്തില്‍ 8 -10 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. മൊത്തം വരുമാനത്തിന്റെ 45 ശതമാനം വ്യവസായിക പെയിന്റ് വിഭാഗത്തില്‍ നിന്നും 55 ശതമാനം അലങ്കാര പെയിന്റ് വിഭാഗത്തില്‍ നിന്നുമാണ് ലഭിക്കുന്നത്.
7. കുറഞ്ഞ ലാഭമുള്ള പെയിന്റുകളുടെ വിപണിയില്‍ നിന്ന് 2023 -24 ല്‍ പൂര്‍ണമായി പിന്മാറുകയാണ്. ഇതിലൂടെ കൂടുതല്‍ മാര്‍ജിനുള്ള ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
8. ഓട്ടോമൊബൈല്‍ പെയിന്റ് വിഭാഗത്തില്‍ 19 -20 ശതമാനം വിപണി വിഹിതം ഉണ്ട്. ഇത് വര്‍ധിക്കാനുള്ള സാധ്യതയും ഉണ്ട്.
പ്രീമിയം ഉത്പന്നങ്ങള്‍ പുറത്തിറക്കിയും വ്യാവസായിക, അലങ്കാര പെയിന്റ് വിഭാഗത്തില്‍ ആധിപത്യം നിലനിര്‍ത്തിയും ഉത്പാദന ശേഷി വര്‍ധിപ്പിച്ചും കമ്പനിക്ക് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിച്ചേക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില : 459 രൂപ
നിലവില്‍ : 418 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research before investing)