വിദേശ ഓര്‍ഡറുകളില്‍ മികച്ച വര്‍ധന, ഈ ഓഹരിയില്‍ മുന്നേറ്റം തുടരുമോ?

കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ലഭിക്കാന്‍ സാധ്യത, ഫെബ്രുവരിയില്‍ വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി

Update:2024-02-26 18:45 IST

Image by Canva

പ്രമുഖ എന്‍ജിനീയറിംഗ് കമ്പനിയായ ലാര്‍സണ്‍ & ടൂബ്രോ (Larsen & Toubro Ltd) ഫെബ്രുവരിയില്‍ ചില വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ ആഭ്യന്തര ബിസിനസില്‍ വളര്‍ച്ച കുറഞ്ഞെങ്കിലും വിദേശ ഓര്‍ഡറുകളില്‍ മികച്ച വര്‍ധന രേഖപ്പെടുത്തി. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 സെപ്റ്റംബര്‍ 15ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. അന്നത്തെ ലക്ഷ്യ വിലയായ 3,302 രൂപ ഭേദിച്ച് 2024 ജനുവരി 30ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 3738.90 രൂപയിലെത്തി. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില ഇടിഞ്ഞു.

1. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ ആഭ്യന്തര ഓര്‍ഡറുകള്‍ 11 ശതമാനം ഇടിഞ്ഞു, ഹൈഡ്രോ കാര്‍ബണ്‍ പദ്ധതികളില്‍ നിന്നുള്ള ഓര്‍ഡര്‍ മുന്‍ വര്‍ഷം വളരെ കൂടുതലായിരുന്നു. എണ്ണ, പ്രകൃതി വാതക വിഭാഗത്തില്‍ മൂലധന ചെലവ് കമ്പനികള്‍ ചുരുക്കിയതാണ് ഓര്‍ഡറുകള്‍ ഈ വര്‍ഷം കുറയാന്‍ കാരണം.
2. പൊതുമേഖല, സ്വകാര്യ മേഖലയില്‍ മൂലധന ചെലവ് വര്‍ധിച്ചതിനാല്‍ റോഡ് നിര്‍മാണം, ഹൈസ്പീഡ് റെയില്‍, മെട്രോ, ജലസേചന പദ്ധതികളുടെ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ അന്താരാഷ്ട്ര ഓര്‍ഡറുകള്‍ 377 ശതമാനം വര്‍ധന രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നുള്ള ഹൈഡ്രോ കാര്‍ബണ്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഓര്‍ഡറുകള്‍ ലഭിച്ചതാണ് നേട്ടമായത്.
4. വരുമാനത്തില്‍ 18 ശതമാനം, നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം (EBITDA) 23 ശതമാനം, അറ്റാദായം 26 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5. ആഭ്യന്തര വിപണിയില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ ജനുവരി മുതല്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പിന് ശേഷം ഓര്‍ഡറുകള്‍ മെച്ചപ്പെടുമെന്ന് കരുതുന്നു.
6. ദീര്‍ഘ കാലയളവില്‍ സര്‍ക്കാര്‍ മൂലധന ചെലവില്‍ 10-12 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇത് കമ്പനിക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 4,200 രൂപ
നിലവില്‍ വില- 3,469.80 രൂപ
Stock Recommendation by Motilal Oswal Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Tags:    

Similar News