വമ്പന്‍ കരാറുകള്‍, ഈ നിര്‍മാണ കമ്പനിയുടെ ഓഹരി 20% ഉയര്‍ച്ച നേടാം
വരുമാനം 23% വര്‍ധിച്ചു, കൂടുതല്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ നടപ്പാക്കി
ഹൈദരാബാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മാണ കമ്പനിയായ എന്‍ സി സി ലിമിറ്റഡ് (NCC Ltd) 2022 -23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു.
2022 സെപ്റ്റംബര്‍ 12 ന് ഈ ഓഹരിയുടെ വില 75 രൂപയായിരുന്നു. അന്ന് ധനത്തില്‍ കൊടുത്ത നിര്‍ദേശം അനുസരിച്ച് 89 രൂപ ലക്ഷ്യം മറികടന്നു ഫെബ്രുവരിയില്‍ 94.5 വരെ ഉയര്‍ന്നു. (കൂടുതല്‍ നിര്‍മാണ പദ്ധതികള്‍, മികച്ച ബാലന്‍സ് ഷീറ്റ്, എന്‍ സി സി ഓഹരികള്‍ വാങ്ങാം
സെപ്റ്റംബറില്‍ ധനം ഓഹരി നിര്‍ദേശത്തില്‍ ഈ ഓഹരിയുടെ വളര്‍ച്ചാ സാധ്യത ജിയോജിത് നല്‍കിയിരുന്നതാണ്
അത് ചുവടെ :
കൂടുതൽ നിർമാണ പദ്ധതികൾ, മികച്ച ബാലൻസ് ഷീറ്റ്, എൻ സി സി ഓഹരികൾ വാങ്ങാം
ഇനിയും ഈ ഓഹരി 20 % ഉയരാന്‍ സാധ്യത ഉണ്ട്, കാരണങ്ങള്‍ അറിയാം:
1. 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 23% വര്‍ധിച്ച് 3313 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA ) 19% വർധിച്ച് 349 കോടി രൂപ.
2. EBITDA മാര്‍ജിന്‍ 0.3 % കുറഞ്ഞ് 10 .5 ശതമാനമായി. അറ്റാദായം 35.5 % വര്‍ധിച്ച് 150 കോടി രൂപയായി. നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം മൊത്തം മാര്‍ജിന്‍ 0.2 % വരെ ഉയരാന്‍ സാധ്യത ഉണ്ട്.
3. നിലവില്‍ 44,862 കോടി രൂപയുടെ കരാറുകള്‍ നടപ്പാക്കാന്‍ ഉണ്ട്. ഡിസംബര്‍ പാദത്തില്‍ അധികമായി ലഭിച്ചത് 5495 കോടി രൂപയുടെ കരാറുകള്‍.
4. മൊത്തം കടം 39 കോടി രൂപ കുറഞ്ഞു -1946 കോടി രൂപയായി. കരാറുകാരില്‍ നിന്ന് ലഭിക്കാനുള്ള പണം മേടിച്ചെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് കടം കുറയ്ക്കാന്‍ കഴിഞ്ഞത്.
5. 2022 -23 ല്‍ മൊത്തം 20,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കും.അതില്‍ 5000 കോടി രൂപ ആന്ധ്രാ പ്രദേശില്‍ നിന്ന് തന്നെ ലഭിച്ചതാണ്. മാര്‍ച്ച് പാദത്തില്‍ 800 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും
6. മാര്‍ച്ച് മാസത്തില്‍ മൊത്തം കടം 1600 കോടി രൂപവരെ കുറയാന്‍ സാധ്യത ഉണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് കൊണ്ട് നിര്‍മാണ കമ്പനികള്‍ക്ക് കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ അവസരം ഉണ്ടാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില - 107 രൂപ
നിലവില്‍ - 89 രൂപ
Stock Recommendation by Geojit Financial Services
(Equity investing is subject to market risk. Always do your own research before investing )
(വിദഗ്ധ പഠനത്തിന് ശേഷം മാത്രം ഓഹരി വിപണിയിൽ നിക്ഷേപം നടത്തുക.)