കിറ്റ് കാറ്റും മഞ്ചും പ്രിയം, നെസ്ലെ ഓഹരി ആകര്‍ഷകമോ?
കഴിഞ്ഞ 10 വര്‍ഷത്തിലെ മികച്ച സാമ്പത്തിക ഫലം, കയറ്റുമതിയിലും വളര്‍ച്ച
നെസ്ലെ ഇന്ത്യ (Nestle India) 2023 ആദ്യ പാദത്തില്‍ 21 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. 4830 കോടി രൂപയാണ് വരുമാനം. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം (EBITDA )19.7 ശതമാനം വര്‍ധിച്ച് 1110 കോടി രൂപയായി. മികച്ച പാദഫലങ്ങള്‍ നെസ്ലെ ഓഹരി നിക്ഷേപകര്‍ക്ക് ആകര്‍ഷകമാക്കുന്നു. കാരണങ്ങള്‍ നോക്കാം:
1. വിതരണം മെച്ചപ്പെടുത്തിയതും മാധ്യമ പ്രചരണം വര്‍ധിപ്പിച്ചതും മൂലം ആഭ്യന്തര വില്‍പ്പന 21.2 ശതമാനം വര്‍ധിച്ച് 4,610 കോടി രൂപയായി. കയറ്റുമതി 24.9 ശതമാനം വര്‍ധിച്ച് 1,960 കോടി രൂപയായി.
2. മൊത്തം ലാഭം 1.5 ശതമാനം കുറഞ്ഞ് 53.8 ശതമാനമായി. ജീവനക്കാരുടെ വേതന ചെലവുകള്‍ കുറഞ്ഞതും മറ്റ് ചെലവുകള്‍ കുറഞ്ഞതും മൂലം ലാഭം(EBITDA) 23 ശതമാനം നിലനിര്‍ത്താന്‍ സാധിച്ചു. പാല്‍, ഗോതമ്പ് പൊടി, ഭക്ഷ്യ എണ്ണ, പാക്കിങ് സാധനങ്ങള്‍ എന്നിവയുടെ വില കുറയുന്നത് ലാഭം മെച്ചപ്പെടാന്‍ സഹായിക്കും.
3. 2022 -2024 കാലയളവില്‍ വിതരണം ശക്തിപെടുത്തിയും ഗ്രാമീണ വിപണിയില്‍ ശക്തി നിലനിര്‍ത്തിയും മികച്ച വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
4. 2023 ല്‍ 1,300 കോടി രൂപയും 2024 ല്‍ 2,000 കോടി രൂപയും മൂലധന ചെലവ് കണക്കാക്കുന്നു. എങ്കിലും നിക്ഷേപകര്‍ക്കുള്ള ലാഭവിഹിതവും ആദായ ആനുപാതവും (return ratio) നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
5. നെസ്ലെയുടെ പ്രധാന ബ്രാന്‍ഡുകളായ കിറ്റ് കാറ്റ്, മഞ്ച് എന്നിവയുടെ വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. പാനീയങ്ങളില്‍ നെസ് കഫേ, സണ്‍ റൈസ്, നെസ് കഫേ ഗോള്‍ഡ് എന്നിവയുടെ വിപണിയും വളര്‍ച്ച നേടി. മില്‍ക്ക് മെയ്ഡ് പോലുള്ള പാലുല്‍പ്പന്നങ്ങളും വില്‍പ്പനയില്‍ നേട്ടം കൈവരിച്ചു.
6. കയറ്റുമതിയില്‍ ഇരട്ട അക്ക വളര്‍ച്ചയുണ്ട്. ഇ-കോമേഴ്സ് വിഭാഗത്തിലും ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
7. വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള പോഷക ആഹാരങ്ങളുടെ വിപണിയിലേക്ക് കടന്നതോടെ ഭാവി വരുമാന വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.
2023 ആദ്യ പാദ സാമ്പത്തിക ഫലം പുറത്തുവിട്ട ശേഷം മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ യോഗത്തില്‍ നെസ്ലെ ഇന്ത്യ തലവന്‍ സുരേഷ് നാരായണന്‍ പറഞ്ഞത് 'കൊടുങ്കാറ്റ്' അഭിമുഖീകരിക്കുമ്പോഴും സ്ഥിരത കൈവരിക്കാന്‍ സാധിച്ചു എന്നാണ്. ഭക്ഷ്യ ഉല്‍പ്പന്ന വിലകള്‍ വര്‍ധിച്ചതാണ് കമ്പനി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. 2018 -20 കാലയളവില്‍ വാര്‍ഷിക പണപ്പെരുപ്പം മൂന്ന് ശതമാനമായിരുന്നെങ്കില്‍ 2022 ല്‍ 18 ശതമാനമായി കുതിച്ചു. ചെലവ് ചുരുക്കിയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിച്ചും കമ്പനിക്ക് മികച്ച പ്രകടനം കൈവരിക്കാന്‍ സാധിച്ചു.
ബ്രോക്കിങ് സ്ഥാപങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍- വാങ്ങുക (Buy)