സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒന്നാമന്‍; മുന്നേറ്റം തുടരുന്നു, ഓഹരി 25 % ഉയരാം
ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ മൊത്തം പ്രീമിയത്തിന്റെ 32.87 % സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയുടെ വിഹിതമാണ്;
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത് & അലൈഡ് ഇന്‍ഷുറന്‍സ് (Star Health & Allied Insurance). ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന ആദ്യത്തെ കമ്പനിയായി 2006 സ്ഥാപിതമായി. റീറ്റെയ്ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല പിന്തുണച്ച കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത്. 2021 അവസാനം പ്രഥമ ഓഹരി വില്‍പ്പന നടത്തി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ്.
16.9 കോടിയോളം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുണ്ട്. 2022-23 ആദ്യ പകുതിയില്‍ 81 ശതമാനം ക്ലെയിമുകളും പണരഹിതമായാണ് തീര്‍പ്പാക്കിയത്. അതില്‍ 89.93 ശതമാനവും തീര്‍പ്പാക്കിയത് രണ്ടു മണിക്കൂറിനുള്ളില്‍ ആണ്.മികച്ച സേവനം നല്‍കുന്നത് കൊണ്ട് കൂടുതല്‍ പോളിസികള്‍ വില്‍ക്കാന്‍ സാധിക്കുന്നു. സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയുടെ ശരാശരി ക്ലെയിം തുക ഈ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ഏറ്റവും കുറഞ്ഞതാണ്. വ്യാജ ക്ലെയിമുകള്‍ തടയാന്‍ ഡിജിറ്റല്‍ സംവിധാനം നടപ്പാക്കിയത് കൊണ്ട് മൊത്തം ക്ലെയിം തുക കുറഞ്ഞിട്ടുമുണ്ട്.
ഇന്ത്യന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിപണി അതിവേഗം വളര്‍ച്ച പ്രാപിച്ച് വരികയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ 17 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം നല്‍കുന്ന കമ്പനികള്‍ 2021-22 മുതല്‍ 2022 -23 കാലയളവില്‍ 25 % വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ദിവസവും ഇന്ത്യന്‍ റോഡുകളില്‍ ശരാശരി 1000 അപകടങ്ങള്‍ നടക്കുന്നു എന്നാണ് കണക്ക്. ഇപ്പോള്‍ എല്ലാ ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും സരല്‍ സുരക്ഷ ബീമ എന്ന വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസി നല്‍കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
2022-23 രണ്ടാം പാദത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് (വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് ഉള്‍പ്പടെ) 15.1 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ മൊത്തം പ്രീമിയത്തിന്റെ 32.87 % സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയുടെ വിഹിതമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് എന്നിവയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ആധിപത്യം ഉള്ളതിനാലും സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയുടെ പ്രവര്‍ത്തന ഫലം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില -723 രൂപ നിലവില്‍ 575
Stock Recommendation by Anand Rathi Investment Services.